ഇടുക്കി : ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വള്ളനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. സംഭവസമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല.
പ്രദേശത്തെ 12 വീടുകൾ അപകട ഭീഷണിയിലാണ്. ഉരുൾപൊട്ടലിനെ തുടർന്ന് കല്ലാർകുട്ടി-വെള്ളത്തൂവൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കി പുനരാരംഭിച്ചു. റോഡിൽ നിർത്തിയിട്ടിരുന്ന എട്ട് ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Related posts
-
ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുന്നിൽ പൂക്കളുമായി സ്ത്രീകൾ
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍... -
അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100... -
പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നു പേരുടെ നില ഗുരുതരം
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. വെള്ളത്തില്‍ മുങ്ങിയ...