മലയാളി ഫിഷിങ് വ്‌ളോഗര്‍ രാജേഷ് ജോണ്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് മരിച്ചു

തിരുവമ്പാടി (കോഴിക്കോട്): 35 കാരനായ ഫിഷിങ് വ്ലോഗർ രാജേഷ് കാനഡയിലെ വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ചു. രാജേഷ് വർഷങ്ങളായി കുടുംബത്തോടൊപ്പം കാനഡയിലാണ് താമസം.

ഓഗസ്റ്റ് 3ന് പുലർച്ചെ കാനഡയിലെ തന്‍റെ വസതിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടു. അന്നുരാവിലെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നെ ഒരു വിവരവും കിട്ടിയില്ല. തുടർന്ന് ഭാര്യ പൊലീസിൽ വിവരമറിയിച്ചു. വൈൽഡ് ലൈഫ് ഏജൻസിയും ആർ.സി.എം.പി.യും നടത്തിയ തെരച്ചിലിലാണ് ലിങ്ക്സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടിൽ വാഹനം കണ്ടെത്തിയത്.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

സംഭവസ്ഥലത്ത് നിന്ന് 400 മീറ്റർ അകലെയുള്ള വെള്ളച്ചാട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയിൽ നിന്ന് പോയ മീൻപിടുത്ത ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts