കർണാടക സിഇടി 2022 ഫലപ്രഖ്യാപന തീയതി പുറത്ത്

ബെംഗളൂരു: കർണാടകയിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള യോഗ്യത പരീക്ഷയായ കർണാടക കോമൺ എൻട്രൻസ് ടെസ്റ്റിന്റെ (സിഇടി) 2022 ഫലം ജൂലൈ 30 ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ അറിയിച്ചു. ജൂണിലാണ് പരീക്ഷ നടന്നത്.

സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾ തങ്ങളുടെ മാർക്ക് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) വെബ്സൈറ്റിൽ ജൂലൈ 26ന് വൈകുന്നേരത്തിനകം അപ്ലോഡ് ചെയ്യണമെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു. “#KCET2022 ഫലം ജൂലൈ 30-ന് പ്രഖ്യാപിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ 12-ാം ക്ലാസ്സിലെകെഇഎ ഉദ്യോഗാർത്ഥികൾക്ക് അവരുടെ മാർക്ക് കെഇഎ വെബ്സൈറ്റിൽ ജൂലൈ 26-നകം അപ്‌ലോഡ് ചെയ്യാം. നിങ്ങൾക്ക് ഇതിൽ ഫലം പരിശോധിക്കാം: https://cetonline.karnataka.gov.in/kea / (sic),” അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ
  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം കണിപ്പൂവുമായി ദീപിക പദുകോണും രൺവീർ സിംഗും; കുഞ്ഞു ദുഅ ഇനി ബിഗ് സിസ്റ്റർ!
[masterslider id="10"]

Related posts

Click Here to Follow Us