ബെംഗളൂരു: സ്വന്തം മരണം വ്യാജമായി ചമയ്ക്കാൻ ഉടുപ്പിയിലെ ബൈൻദൂരിൽ ഒരാളെ കാറിലിട്ട് കത്തിച്ച സർവേയർ പോലീസ് പിടിയിൽ . ഭൂമിതട്ടിപ്പു കേസിൽ അറസ്റ്റ് ഒഴിവാക്കാനായിരുന്നു കൊലപാതകം. സദാനന്ദ ശെരിഗാറാണ് അറസ്റ്റിൽ ആയത് . ജൂലൈ 13 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബൈൻദൂരിലെ ഹെന്നുബേരുവിൽ കത്തിയ കാറിന്റെ പിൻസീറ്റിൽ നിന്ന് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു . തുടർന്നുള്ള അന്വേഷണമാണ് മണിക്കൂറുകൾക്കകം സദാനന്ദയുടെ അറസ്റ്റിലേക്ക് നയിച്ചത്. സദാനന്ദയുടെ അതേ പൊക്കവും വണ്ണവുമുള്ള ഒരാളെ കണ്ടെത്തി, ഇയാൾക്ക് മദ്യത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം കാറിന്റെ പിൻസീറ്റിലിരുത്തി തീയിടുകയായിരുന്നു. മരിച്ചയാൾ കർക്കള സ്വദേശിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി .
സഹപ്രവർത്തകയായ ശിൽപയുടെ സഹായത്തോടെയാണ് സദാനന്ദ കൃത്രിമ മരണം ആസൂത്രണം ചെയ്തത്. വസ്തുവിനു സമീപം റോഡ് ഉണ്ടെന്നു വരുത്തിത്തീർത്ത് ഭൂരേഖ ചമച്ചതിന് കർക്കള പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. സമൻസ് അയച്ചെങ്കിലും ഇയാൾ ഹാജരായില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സംഭവം ‘മരണനാടകത്തിലേക്ക് എത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.