കർണാടകയിൽ മഴ തുടരുന്നു, ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിലെ മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ജനങ്ങൾ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു.

14 ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ ചുമതലയുള്ള മന്ത്രിമാർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ അധികാരികൾ എന്നിവരുമായി വെർച്വൽ മീറ്റിംഗ് നടത്തും.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

ബൊമ്മൈ തന്റെ ഹോം ഓഫീസായ കൃഷ്ണയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ സ്ഥിതിഗതികൾ വിലയിരുത്തുകയും മഴ ബാധിത പ്രദേശങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ നടപടികൾ നിരീക്ഷിക്കുകയും ചെയ്യും.

ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു, ശിവമോഗ, കുടക്, ഹാസൻ എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഈ ജില്ലകളിൽ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കർണാടകയിലെ ബെലഗാവി, കലബുറഗി, ബിദർ ജില്ലകളിലും അടുത്ത 72 മണിക്കൂർ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂലൈയിൽ സംസ്ഥാനത്ത് 94 ശതമാനം അധിക മഴ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts