ബെംഗളൂരു: ബിജെപി സർക്കാർ നടപ്പാക്കിയ ഗോവധ നിരോധനം മൂലം ജീവിക്കാൻ വകയില്ലാതെ നട്ടം തിരിയുകയാണ് കർണാടകയിലെ കന്നുകാലി കർഷകർ.
‘ഞങ്ങളുടെ പശുക്കളെ ആരും വാങ്ങുന്നില്ല, ഒരു നേരം ഭക്ഷണം കഴിക്കാതെ ഞങ്ങൾ ഇവിടെ ഇരിക്കുന്നു, എന്റെ ഭാര്യയുടെ ആരോഗ്യം മോശമാണ്, ആശുപത്രിയിൽ പോകാൻ പോലും പണമില്ലാത്ത അവസ്ഥയാണ് ഞങ്ങളെ ആരാണ് പരിപാലിക്കുന്നത്?’. ദേവനഹള്ളിയിൽ കന്നുകാലി കർഷകൻ രാമലിംഗം പറയുന്നു .ഗോവധ നീരോധനത്തെ തുടർന്ന് കർണ്ണാടകയിൽ നിന്നും കച്ചവടക്കാർ കാലികളെ വാങ്ങാതായതോടെയാണ് കർഷകർ പ്രതിസന്ധിയിലായതെന്ന് അദ്ദേഹം പറഞ്ഞു.
കറവ വറ്റിയ പശുക്കളെ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. തങ്ങളുടെ പ്രശ്‌നത്തിന് സർക്കാരിന്റെ മുന്നിൽ പരിഹാരമില്ലെങ്കിൽ കർഷകർ കുറ്റപ്പെടുത്തുന്നു.
കർണ്ണാടകയിൽ സമ്പൂർണ ഗോവധ നിരോധനം കാലി സംരക്ഷണ നിയമം (2020) പ്രാബല്യത്തിൽ വന്നതോടെ പശു, പശുക്കിടാവ്, കാള, 13 വയസ്സിന് താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതും കുറ്റകരമാണ്.
കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകൽ, കന്നുകാലികൾക്കു നേരെയുള്ള ക്രൂരത എന്നിവയ്ക്ക് മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ തടവും അരലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും നൽകുന്നതാണ് നിയമം.കുറ്റം ആവർത്തിച്ചാൽ ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴുവർഷം വരെ തടവും ലഭിക്കും.
ഗോവധ നിരോധനം ശക്തമായതോടെ എന്തു ചെയ്യണം എന്ന അവസ്ഥയിൽ ആണ് കർണാടകയിലെ കന്നുകാലി കർഷകർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.