കോഴിക്കോട്: സമന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ മിലിട്ടറി ഇൻറലിജൻസ് അറസ്റ്റ് ചെയ്ത വയനാട് സ്വദേശിയെ കോഴിക്കോട് സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയും.
2017ൽ നഗരത്തിലെ രണ്ടിടങ്ങളിൽ സമാന്തര എക്സ്ചേഞ്ച് സ്ഥാപിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ചൊവ്വാഴച്ച അറസ്റ്റിലായ വയനാട് സ്വദേശി ഷറഫുദ്ദീൻ. ആർമിയുടെ സതേൺ കമാൻഡ് മിലിട്ടറി ഇൻറലിജൻ സും ബംഗളൂരു സെഇൻട്രൽ ക്രൈംബ്രാഞ്ചും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതി ടൗൺ പോലിസ് രജിസ്റ്റർ ചെയ്ത കേസിലെ നിരവധി കേസിലെ പ്രതിയാണെന്ന് സിറ്റി പോലീസ് വ്യക്തമാക്കി . മാത്രമല്ല, ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകൾ വേറെയും നിരവധി കേസുകൾ നിലവിലുണ്ടന്നും കണ്ടെത്തി .
ഉയർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം പ്രതിയെ റിമാൻഡ് ചെയ്ത ബെംഗളൂരുവിലെ കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ആലോചിക്കുന്നത്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നടപടി ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.