ബെംഗളൂരു: ദക്ഷിണ കന്നഡയിലെ പ്രശസ്ത ക്ഷേത്രത്തിലേക്കുള്ള റോഡിൽ അഹിന്ദുക്കളുടെ വാഹനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് സംഘപരിവാറിന്റെ ബോർഡ്.
ബെൽത്തങ്ങാടി സൗത്തടക്ക മഹാഗണപതി ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് കന്നഡയിലുള്ള രണ്ട് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ധർമസ്ഥല കൊക്കടയിലെ വിശ്വഹിന്ദു പരിക്ഷത്ത്, ബജ്റംഗദൾ, ഹിന്ദു ജാഗരണ വേദി തുടങ്ങിയ സംഘടനകളുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്. “ലൗ ജിഹാദ്’ പോലുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി ഇവിടേക്ക് അന്യമതസ്ഥർ ഓടിക്കുന്ന ഓട്ടോറിക്ഷ, ടാക്സി മറ്റ് വാഹനങ്ങൾക്ക് വിലക്കുണ്ടെന്ന് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബോർഡ് ക്ഷേത്രത്തിന്റെ സ്ഥലത്തല്ലെന്നും ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. നേരത്തെ കർണ്ണാടകയിലെ ക്ഷേത്ര ഉത്സവങ്ങൾക്കിടെ മുസ്ലിം വ്യാപാരികൾ കച്ചവടം നടത്തുന്നത് വിലക്കി സംഘപരിവാർ രംഗത്ത് വന്നത് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.