ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ ഈ മാസം 30 വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. എന്നാൽ ഈ ഉത്തരവ് CBSE, ICSE, International സിലബസുകൾ ഉള്ള സ്കൂളുകൾക്ക് ബാധകമല്ല എന്ന് സർക്കാർ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്തു.
സംസ്ഥാന ബോർഡിനുകീഴിലുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കുമാണ് ഈ ഉത്തരവ് ബാധകമായിരിക്കുക മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാവുകയും സംസ്ഥാനത്തെ പല അധ്യാപകർക്കും കോവിഡ് ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകർ സ്കൂളിലും പോകേണ്ടതില്ലെന്നും വ്യക്തമാക്കി.
ഗ്രാമങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ഏർപ്പെടുത്തിയ വിദ്യാഗമ പരിപാടി കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം നിർത്തി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓൺലൈൻ ക്ലാസുകളും നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.