ബെംഗളൂരു: കർണാടകയിൽ മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെഴുതിയ പിതാവിന് മികച്ച വിജയം. 1993-94 കാലഘട്ടത്തിൽ പഠനം നിർത്തിയ റഹ്മത്തുള്ള ശേഷം പഠനം തുടരാതെ ജോലിയിലേക്ക് തിരിയുകയായിരുന്നു. 28 വർഷങ്ങൾക്ക് ശേഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ റഹ്മത്തുള്ളയുടെ അധ്യാപകനും ആത്മവിശ്വാസവും ആയത് മകൻ മുഹമ്മദ് ഫർഹാൻ ആണ്.
ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുത്ത ഫർഹാൻ തനിക്കൊപ്പം പരീക്ഷയെഴുതാൻ ഉപ്പയേയും നിർബന്ധിക്കുകയായിരുന്നു. മകന്റെ പിന്തുണയിൽ വർഷങ്ങൾക്ക് മുമ്പ് പഠനം തുടരാൻ റഹ്മത്തുള്ളയും തയ്യാറായി. ഒടുവിൽ ഫലം വന്നപ്പോൾ 625 ൽ 333 മാർക്ക് വാങ്ങി റഹ്മത്തുള്ള പാസാകുകയും ചെയ്തു.
അച്ഛനെ പഠിപ്പിച്ച ഫർഹാനും മികച്ച വിജയമാണ് പത്താം ക്ലാസ് പരീക്ഷയിൽ സ്വന്തമാക്കിയത്. 625 ൽ 613 മാർക്കാണ് ഫർഹാൻ നേടിയത്. ഇംഗ്ലീഷ്, കണക്ക്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ നൂറ് മാർക്ക് നേടിയ ഫർഹാൻ കന്നഡ, ഹിന്ദി എന്നീ വിഷയങ്ങൾക്ക് 125 ൽ 125 മാർക്കും സ്വന്തമാക്കി.
പിതാവിനോട് തനിക്കൊപ്പം പരീക്ഷയെഴുതാൻ ആവശ്യപ്പെടുക ഫർഹാൻ ചെയ്തത് മാത്രമല്ല, അവനോട് മാത്രമല്ല ദിവസവും ഇരുത്തി പഠിപ്പിക്കുകയും ചെയ്തു ഫർഹാൻ. പത്താം ക്ലാസ് പാസാകാത്തയാൾക്ക് സമൂഹത്തിൽ ഒരു വിലയും ഇല്ലെന്നാണ് റഹ്മത്തുള്ളയുടെ അഭിപ്രായം. വർഷങ്ങൾക്ക് മുമ്പ് മുടങ്ങിയ ആഗ്രഹം മകന് നൽകിയ ആത്മവിശ്വാസത്തിൽ സന്തോഷത്തിലാണിപ്പോൾ അദ്ദേഹം.
ഗാര്‍മെന്റ് ഷോപ്പില്‍ ജോലി ചെയ്യുന്ന റഹ്മത്തുള്ള പണി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മൂന്നര മണിക്കൂര്‍ ഫര്‍ഹാനൊപ്പം പഠനത്തിനായി മാറ്റിവെക്കുമായിരുന്നു. തന്റെ അധ്യാപകന്റെ സ്ഥാനത്താണ് മകനെന്നാണ് ഈ പിതാവ് പറയുന്നത്. അധ്യാപകനെ പോലെ തന്നെ പഠിപ്പിക്കുകയും പരീക്ഷ എഴുതാനുള്ള ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്ത് പത്താം ക്ലാസ് വിജയിക്കാന്‍ സഹായിച്ച മകനെ കുറിച്ച് അഭിമാനവും സന്തോഷവുമുണ്ടെന്ന് റഹ്മത്തുള്ള പറഞ്ഞു.
ശാസ്ത്രജ്ഞനാകനാണ് ഫര്‍ഹാന്റെ ആഗ്രഹം. ആദ്യം കമ്പ്യൂട്ടർ സയന്‍സില്‍ ബിരുദം നേടുമെന്നും ഫര്ഹാന് പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.