കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സ്വദേശി ജംഷിദിനെ ബെംഗളൂരുവിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ബന്ധുക്കള്‍ വടകര റൂറല്‍ എസ്പി ക്ക് പരാതി നല്‍കി.
ഈ മാസം 7 ആം തിയ്യതിയാണ് ജംഷിദ് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് പോയത്. തുടര്‍ന്ന് പത്തിനൊന്നാം തിയ്യതിയാണ് ജംഷിദ് മരണപ്പെട്ടതായി ബന്ധുക്കള്‍ അറിയുന്നത്. സംഭവത്തില്‍ സത്യാവസ്ഥ പുറത്ത് വരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.
വിശദമായ അന്വേഷണം ആവശ്യപ്പെട് വടകര റൂറല്‍ എസ് പി ശ്രീനിവാസന് ബന്ധുക്കള്‍ പരാതി നല്‍കി. ആവശ്യമായ എല്ലാ സഹായവും നല്‍കാമെന്ന് എസ്പി അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ജംഷിദ് വിദേശത്തേക്ക് പോകാനിരിക്കെയാണ് മരിക്കുന്നതെന്നും സംഭവത്തില്‍ സത്യാവസ്ഥ പുറത്ത് വരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.