ന്യൂഡൽഹി : ഓൾ ഇൻഡ്യ പിന്നോക്ക, ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷൻ മെയ് 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു.
ഒബിസിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് സംഘടനയുടെ സഹരൻപൂർ ജില്ലാ പ്രസിഡന്റ് നീരജ് ധിമാൻ പറഞ്ഞു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചു. സ്വകാര്യ മേഖലകളിൽ എസ്സി/എസ്ടി/ഒബിസി സംവരണം നടപ്പാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഭാരത് ബന്ദ് വിജയിപ്പിക്കാൻ ബഹുജൻ മുക്തി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡിപിഐ സിംഗ് ജനങ്ങളോട് ആഹ്വാനം ചെയ്തു. മേയ് 25 ന് കട കമ്പോളങ്ങളും പൊതുഗതാഗതവും പ്രവർത്തിക്കരുതെന്നും സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നു.
ജാതി അടിസ്ഥാനമാക്കിയുള്ള ഒബിസി സെൻസസ് കേന്ദ്രം നടത്തിയിട്ടില്ല, ഐവിഎം അഴിമതി, സ്വകാര്യമേഖലയിൽ എസ്സി, എസ്ടി, ഒബിസി സംവരണം, കർഷകർക്ക് എംഎസ്പി ഉറപ്പാക്കാൻ നിയമം ഉണ്ടാക്കണം, പൗരത്വഭേദഗതി നിയമം കാണിക്കുക, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധം, പഴയ പെൻഷൻ പദ്ധതി പുനരാരംഭിക്കുക, മധ്യപ്രദേശ്, ഒഡീഷയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഒ.ബി.സി. വോട്ടർപട്ടിക നടപ്പാക്കണം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ആദിവാസികളെ കുടിയിറക്കരുത്, വാക്‌സിനേഷൻ നിർബന്ധിക്കരുത്, ലോക്ഡൗൺ കാലത്ത് രഹസ്യമായി തൊഴിലാളികൾക്കെതിരെ ഉണ്ടാക്കിയ തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യുക തുടങ്ങിയവയാണ് സംഘടനയുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.