മുൻ പങ്കാളിയുടെ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി: 3 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ 27 കാരനായ യുവാവ് രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് തന്റെ മുൻ കാമുകിയുടെ ലിവ്-ഇൻ പങ്കാളിയെ ക്രൂരമായി ആക്രമിച്ചു. സംഭവത്തിൽ പരിക്കേറ്റ ഇര മരണത്തിന് കീഴടങ്ങി തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തു.

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആനേക്കൽ സ്വദേശി കിരൺ ഭദ്രാവതിയിൽ നിന്നുള്ള 24 കാരിയായ സഹപ്രവർത്തകയെ പ്രണയിച്ചുവെങ്കിലും ഒരു വർഷം മുമ്പ് ഇരുവരും വേർപിരിഞ്ഞു. എന്നാൽ ബന്ധത്തിൽ വിള്ളൽ വീണെങ്കിലും ഇരുവരും അതേ കമ്പനിയിൽ ജോലി തുടർന്നിരുന്നു.

ഇതിനിടയിൽ, സ്വന്തം നാട്ടിലെ 28 കാരനായ സമർത് നായർ എന്ന യുവാവിനൊപ്പം യുവതി ഹോംഗസാന്ദ്രയിലെ വാടക വീട്ടിൽ താമസം തുടങ്ങി.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

എന്നാൽ കിരണിന് ഇതൊന്നും അറിയില്ലായിരുന്നു. വാഹനസൗകര്യം ലഭിക്കാത്തതിനെ തുടർന്ന് അടുത്തിടെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന സമർത് നായരെ ഓഫീസിൽ നിന്ന് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് സമർത് നായാറും യുവതിയും തമ്മിൽ ഉള്ള ബന്ധത്തെ പറ്റി കിരൺ അറിയുന്നത്. തുടർന്ന് ഇരുവരും തമ്മിൽ ഉള്ള ലിവ്-ഇൻ ബന്ധത്തെക്കുറിച്ച് അറിഞ്ഞ കിരൺ സമർത് നായാരുടെ പിന്നാലെ വീട്ടിലേക്ക് പോവുകയും സ്ഥലം കണ്ടുവെക്കുകയും ചെയ്തു.

പ്രകോപിതനായ കിരൺ തുടർന്നാണ് സമർത് നായറെ ആക്രമിക്കാൻ പദ്ധതി ഇട്ടത്. അതിനായി ബൊമ്മനഹള്ളി സ്വദേശികളായ അരുൺ (30), രാകേഷ് (32) എന്നീ രണ്ട് സുഹൃത്തുക്കളെയും കിരൺ ചെന്ന് കണ്ടു. തുടർന്ന് മെയ് ഏഴിന് പുലർച്ചെ രണ്ട് മണിയോടെ സമർത് നായാരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മൂവരും അദ്ദേഹത്തെ ഉറക്കത്തിൽ നിന്ന് വലിച്ചിറക്കി സമർത്തിനെ മർദിക്കുകയായിരുന്നു. മൂന്നുപേരും ചേർന്ന് മുഖത്തും ചെവിയിലും തലയിലും അടിക്കുകയും ചവിട്ടുകയും ചെയ്തു. യുവതി ഇടപെടാൻ ശ്രമിച്ചെങ്കിലും യുവതിയെയും അവർ മർദിച്ചു. ബഹളം കേട്ട് വീട്ടുടമ പരിശോധിക്കാനെത്തിയപ്പോഴാണ് മൂവരും അവിടെ നിന്നും പോയത്.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

ആക്രമിക്കപ്പെട്ട സമർത് നായാരെ വീട്ടുടമയും യുവതിയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മെയ് 9ന് രാത്രി സമർത് മരിച്ചു. സംഭവം നടന്ന് 13 മണിക്കൂറിനുള്ളിൽ കൊലപാതക ശ്രമത്തിന് മൂവരെയും പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ നായനാരുടെ മരണശേഷം പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts