മഴയിൽ വൻനാശനഷ്ടം: കേടുപാടുകൾ നേരിട്ടതിൽ നഗരത്തിൽ പുതുതായി തുറന്ന സ്റ്റേഡിയവും

ബെംഗളൂരു: കനത്ത കാറ്റിലും മഴയിലും ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും തെക്കൻ കർണാടകയിലെ ചില പ്രദേശങ്ങളിലും ഞായറാഴ്ച വൈകിട്ട് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കൂടാതെ മഴയെത്തുടർന്ന് എച്ച്എസ്ആർ ലേഔട്ടിൽ പുതുതായി ഉദ്ഘാടനം ചെയ്ത അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിന്റെ ഗാലറിയുടെ മേലാപ്പ് ഇളകി വീണു. മാർച്ച് ഒന്നിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.

കുറഞ്ഞത് 375 വൈദ്യുത തൂണുകൾ തകർന്നതായും 30 ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും 398 മരങ്ങളും കടപുഴകി വൈദ്യുതി വിതരണ ലൈനുകളിൽ വീണതായും ബെസ്‌കോം അറിയിച്ചു. എച്ച്എസ്ആർ ലേഔട്ടിൽ 35 തൂണുകളാണ് ഒടിഞ്ഞുവീണത്. കെങ്കേരി, ബന്ദേമാത, രാമോഹള്ളി, കുമ്പൽഗോഡു, കനകപുര, ജയനഗർ, പുട്ടേനഹള്ളി, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി ബെസ്‌കോം അധികൃതർ പറഞ്ഞു.

കോറമംഗലയിൽ മരം വീണ് കാറും ആംബുലൻസും തകർന്നു. എൻഎസ് പാളയയിൽ മരം വീണ് മറ്റൊരു കാർ തകർന്നു. എച്ച്എസ്ആർ ലേഔട്ട് 24-ാം മെയിൻ റോഡിൽ കാറിനു മുകളിൽ മരം വീണു. ബിടിഎം ലേഔട്ടിൽ ഏഴ് വൈദ്യുത തൂണുകൾ ഒടിഞ്ഞു വീണതായും റിപ്പോർറ്റുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us