ബെംഗളൂരു: നഗരത്തിൽ ട്രാഫിക് സിഗ്നൽ ബാറ്ററി മോഷണം സ്ഥിരമാവുന്നു. ഒരു ട്രാഫിക് സിഗ്നല്‍ ബാറ്ററി കൂടി കഴിഞ്ഞ ദിവസം മോഷണം പോയി. കര്‍ണാടകയിലെ ബസവേശ്വര സര്‍ക്കിളില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നലിന്റെ ബാറ്ററിയാണ് വീണ്ടും മോഷ്ടിച്ചത്.
7000 രൂപയോളം വിലയുള്ള ബാറ്ററികളാണ് മോഷണം പോയത്.
ബസവേശ്വര മേഖലയില്‍ രാവിലെ ഡ്യൂട്ടിയില്‍ നില്ക്കുമ്പോള് സിഗ്നല്‍ ലൈറ്റുകള്‍ അണഞ്ഞുകിടക്കുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ മോഷണവിവരം ട്രാഫിക് മാനേജ്മെന്റ് സെന്ററിലെ കണ്ട്രോള് റൂമില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ബാറ്ററികള്‍ മോഷണം പോയ വിവരം അറിഞ്ഞത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ, നഗരത്തിലെ സിഗ്നലുകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച കേസുകളില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 230-ഓളം ബാറ്ററികളാണ് ഇവരുടെ കൈയില്‍ നിന്ന് പോലീസ് അന്ന് കണ്ടെടുത്തത്.
2021 ജൂണിനും 2022 ജനുവരിക്കും ഇടയില്‍ നഗരത്തിലുടനീളമുള്ള 68 ട്രാഫിക് ജംഗ്ഷനുകളില്‍ നിന്നായി 230 ബാറ്ററികൾ ആണ് ഇവർ മോഷ്ടിച്ചത്.
സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന ബാറ്ററികളാണ് മോഷണം പോയത്. ഓരോന്നിനും 18 കിലോഗ്രാം ഭാരമുണ്ട്. ചിക്കബാനാവര സ്വദേശികളായ മുപ്പതുകാരനായ എസ് സിക്കന്ദറും, ഭാര്യ ഇരുപത്തിയൊന്‍പതുകാരിയായ നസ്മ സിക്കന്ദറുമാണ് അന്ന് അറസ്റ്റിലായത്. മോഷ്ടിച്ച ബാറ്ററികള്‍ കിലോഗ്രാമിന് 100 രൂപ നിരക്കില്‍ അവര്‍ വില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ തങ്ങളുടെ സ്കൂട്ടറില്‍ പുലര്‍ച്ചെ ട്രാഫിക് ജംഗ്ഷനുകളില്‍ എത്തി ട്രാഫിക് സിഗ്നലിന്റെ ബാറ്ററികള്‍ മോഷ്ടിക്കുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെടുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
എന്നാൽ പ്രതികൾ പിടിയിൽ ആയിട്ടും മോഷണം തുടർന്നതോടെ പോലീസ് ആശങ്കയിൽ ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.