ഭൗമ മണിക്കൂർ ഇന്ന്; രാത്രി 8.30-9.30 വരെ ലൈറ്റുകൾ ഓഫ് ചെയ്യാൻ ഒരുങ്ങി നഗരം

ബെംഗളൂരു: ലോകമെമ്പാടുമുള്ള ആളുകൾ മാർച്ച് 26 ന് രാത്രി 8.30 നും 9.30 നും ഇടയിൽ ലൈറ്റുകൾ അണച്ച് ‘ഭൗമ മണിക്കൂർ’ ആചരിക്കാൻ ഒരുങ്ങുമ്പോൾ, സംസ്ഥാന ഊർജവകുപ്പ് ഉദ്യോഗസ്ഥരും പരിപാടി നിരീക്ഷിക്കുന്നുണ്ട്. ലൈറ്റുകൾ ഓഫ് ചെയ്യുമ്പോൾ ഒരു ഊർജ്ജ ഓഡിറ്റ് നടത്താനാണ് അവർ ലക്ഷ്യമിടുന്നത്

പ്രകൃതിനാശത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനുള്ള വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ശ്രമമാണ് ‘എർത്ത് അവർ’. ഊർജ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്നതിനാൽ സർക്കാർ പരിപാടി സംഘടിപ്പിക്കണമെന്നാണ് ബെസ്കോം ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. ഈ ഉദ്യമത്തിൽ ആളുകളെ ഉൾപ്പെടുത്തുന്നതിനായി പല നഗര സംഘടനകളും സിഗ്നേച്ചർ കാമ്പെയ്‌നുകൾ നടത്തുന്നുണ്ട്. നിരവധി റസിഡന്റ് വെൽഫെയർ ഓർഗനൈസേഷനുകളും പ്രചാരണത്തിനായി സൈൻ അപ്പ് ചെയ്യുന്നുണ്ട്.

ബെസ്സ്കോം ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2022 മാർച്ച് 17 ന് 6,650 മെഗാവാട്ടാണ് ബെംഗളൂരുവിലെ പീക്ക് ലോഡ് രേഖപ്പെടുത്തിയത്. പ്രതിദിന ശരാശരി പീക്ക് ലോഡ് ഏകദേശം 6,000-6,500 മെഗാവാട്ട് ആണ്. സാധാരണയായി, ഭൗമ മണിക്കൂറിൽ ആളുകൾ അവരുടെ ഗാഡ്‌ജെറ്റുകൾ സ്വിച്ച് ഓഫ് ചെയ്യില്ലന്നും എന്നാൽ നാലാമത്തെ ശനിയാഴ്ചയായത് കൊണ്ടുതന്നെ പല ഫാക്ടറികളും ഓഫീസുകളും അടഞ്ഞുകിടക്കുമെന്നും അതിനാൽ ഒരു മണിക്കൂർ പ്രതീകാത്മകമായി ലൈറ്റുകൾ മാത്രം അണച്ചാൽ, ഏകദേശം 10% കുറവ് വൈദ്യുതി ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വിളക്കുകൾ അണച്ചാൽ 1000-2000 മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്നും എന്നിരുന്നാലും ഉപഭോഗം ചെയ്യപ്പെടുന്നതും ലാഭിക്കുന്നതുമായ ഊർജ്ജത്തിന്റെ ഓഡിറ്റ് നടത്തുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us