തനിക്ക് രാഷ്ട്രീയത്തിൽ പുനർജന്മം നൽകിയെന്ന് അവകാശപ്പെടുന്ന ചാമുണ്ഡേശ്വരി സീറ്റിൽ നിന്ന് 2023 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
നാലോ അഞ്ചോ ഇടങ്ങളിൽ മത്സരിക്കാൻ ആളുകൾ തന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും താൻ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് മാണ്ഡ്യയിൽ ഉണ്ടായിരുന്ന സിദ്ധരാമയ്യ പറഞ്ഞു. 2018ൽ മകൻ യതീന്ദ്രയ്ക്കായി വരുണയുടെ ‘സുരക്ഷിത സീറ്റ്’ ഒഴിപ്പിച്ച ശേഷം സിദ്ധരാമയ്യ മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരിയിൽ നിന്ന് മത്സരിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ജനതാദൾ (സെക്കുലർ) സ്ഥാനാർത്ഥി ജി ടി ദേവഗൗഡയോട് പരാജയപ്പെടുകയും ശേഷം ബദാമിയിൽ നിന്ന് വിജയിച്ചാണ് സിദ്ധരാമയ്യ പിന്നീട് നിയമസഭയിലെത്തിയത്.
ചാമുണ്ഡേശ്വരി തനിക്ക് രാഷ്ട്രീയത്തിൽ പുനർജന്മം നൽകിയെന്ന് സിദ്ധരാമയ്യ പലതവണ പറഞ്ഞിട്ടുള്ളതാണ്. 2005ൽ ജെഡി(എസ്) തലവനും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ സിദ്ധരാമയ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ അദ്ദേഹം കോൺഗ്രസിൽ ചേർന്ന് 2006ലെ ഉപതെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരിയിൽ നിന്നാണ് മത്സരിച്ചത്. എച്ച്ഡി ദേവഗൗഡ ശക്തമായ പ്രചാരണം നടത്തിയെങ്കിലും 257 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്ന് അദ്ദേഹം വിജയിച്ചത്. പിന്നീട് രണ്ട് തവണ വരുണ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് അദ്ദേഹം കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ നിന്ന് നാല് തവണ വിജയിക്കുകയും മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തനിക്കും മകനും ടിക്കറ്റ് ആവശ്യപ്പെട്ട് ജെഡിഎസ് എംഎൽഎ ജിടി ദേവഗൗഡ എന്നോട് സംസാരിച്ചുവെന്നും അത് സംബന്ധിച്ച് ഹൈക്കമാൻഡിനോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.