ബെംഗളൂരു: സബർബൻ റെയിൽ പദ്ധതിയുടെ ഇടനാഴി -2 (ബൈയ്യപ്പനഹള്ളി-ചിക്കബാനവര) യുടെ പ്രവൃത്തി മാർച്ച് 31-നകം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
അംഗീകാരം ലഭിച്ച് 500 ദിവസം പിന്നിട്ടിട്ടും സർക്കാർ എന്തിനാണ് പദ്ധതി വൈകിപ്പിക്കുന്നതെന്ന് എന്നുള്ള നിയമസഭാ കൗൺസിലിൽ കോൺഗ്രസ് എംഎൽസി പ്രകാശ് കെ റാത്തോഡിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ ഇക്കാര്യം ഉറപ്പ് നൽകിയത്.
സ്ഥലം ഏറ്റെടുക്കൽ പ്രശ്നങ്ങളെ തുടർന്നാണ് പദ്ധതി വൈകുന്നതെന്നും തറക്കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനും സർക്കാർ ആലോചിക്കുന്നതായി മന്ത്രി വിശദീകരിച്ചു.
നിലവിൽ ഭൂമി ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, സബർബൻ റെയിൽ പദ്ധതി ആരംഭിക്കുന്നതിനുള്ള രൂപരേഖ തുടങ്ങിയ പ്രാഥമിക ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്, ”മന്ത്രി പറഞ്ഞു. ബൈയ്യപ്പനഹള്ളിക്കും ചിക്കബാണാവരയ്ക്കും ഇടയിലുള്ള 25.01 കിലോമീറ്റർ ദൂരമാണ് കോറിഡോർ-2 ഉൾക്കൊള്ളുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.