ബെംഗളൂരു : നാനോ ടെക്‌നോളജി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത നാനോ യൂറിയ – കർണാടകയിലുടനീളം കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.
കാർഷിക സർവ്വകലാശാലകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ഇനം വളം പരീക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഫലങ്ങൾ പ്രോത്സാഹജനകമാണെന്നും വരും ദിവസങ്ങളിൽ മൊത്തത്തിലുള്ള മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.
‘സുസ്ഥിര ഭാവിക്ക് നാനോ ടെക്’ എന്ന വിഷയത്തെ പ്രമേയമാക്കുന്ന ‘ബെംഗളൂരു ഇന്ത്യ നാനോ’യുടെ 12-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കർഷകർക്ക് നാനോ യൂറിയ ലഭ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് അനുസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി “പുതിയ വളം സമീപഭാവിയിൽ യാഥാർത്ഥ്യമാകും, ഈ മേഖലയിലെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും നന്ദി. ഈ സാങ്കേതികവിദ്യ ഊർജ്ജ മാനേജ്മെന്റിനെ സഹായിക്കും. ഏറ്റവും ചെറിയ തലത്തിൽ കാര്യക്ഷമമായ രീതി (നാനോ ലെവൽ) ഇത് സുസ്ഥിരത കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.