മുംബൈ : 100 ടെസ്റ്റുകൾ കളിക്കുന്ന നാഴികക്കല്ല് നേടുന്ന 12-ാമത്തെ ഇന്ത്യൻ താരമാകാൻ ഒരുങ്ങുകയാണ്, സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി.
താൻ ഇത്രയും ദൂരം വന്ന് ഈ നാഴികക്കല്ലായ പ്രകടനം നടത്തുമെന്ന് “ഒരിക്കലും കരുതിയിരുന്നില്ല” എന്ന് വിരാട് കോഹ്ലി.
2011 ൽ വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ 4 ഉം 15 ഉം മാത്രം നേടിയ കോഹ്ലി, ഒരു ദശാബ്ദത്തെ നീണ്ട യാത്രയിൽ 50.39 എന്ന മികച്ച ശരാശരിയിൽ 7962 റൺസ് നേടിയിട്ടുണ്ട്.
വെള്ളിയാഴ്ച ശ്രീലങ്കയ്ക്കെതിരെയാണ് കോഹ്ലിയുടെ നൂറാം ടെസ്റ്റ്.
മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ
ടെസ്റ്റ് മത്സരത്തിൽ 50% കാണികളെ അനുവദിക്കും.മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നൂറാം
ടെസ്റ്റാണിത്. പ്രിയ താരത്തിന് പിന്തുണയുമായി ആരാധകർ ഗാലറിയിലേക്ക് ഒഴുകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Very grateful for the journey so far. A big day and a special test match. Can't wait to get this started. 🇮🇳 pic.twitter.com/NPAJNSbl2U
— Virat Kohli (@imVkohli) March 3, 2022