ബെംഗളൂരു: ബജറ്റിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (ബിഎംടിസി) സംസ്ഥാന സർക്കാർ 1,000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഗതാഗത അഭിഭാഷക കൂട്ടായ്മയായ ബെംഗളൂരു ബസ് യാത്രികര വേദികെ change.org വെബ്‌സൈറ്റിൽ ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു.
കൂടാതെ ബിഎംടിസി നിരക്കുകൾ പകുതിയായി കുറയ്ക്കുക, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർമാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് സൗജന്യ ബസ് യാത്ര, നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്നതിന് വിദ്യാർത്ഥികളുടെ സൗജന്യ ബസ് പാസ്, അധിക ബസ് റൂട്ടുകളോ സേവനമില്ലാത്ത പ്രദേശങ്ങളിൽ ഷെഡ്യൂളുകളോ വേണമെന്നും അവർ ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും ചെലവേറിയ സിറ്റി ബസ് സർവീസാണ് ബിഎംടിസി അതുകൊണ്ടുതന്നെ ബസ് നിരക്ക് ഗണ്യമായി കുറയ്ക്കുന്നത് സാധാരണക്കാർക്ക് സാമ്പത്തിക അവസരങ്ങൾ ലഭ്യമാക്കുമെന്നും അതിലൂടെ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പിന്തുണ നൽകുമെന്നും ഓൺലൈൻ പെറ്റീഷനിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.