ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യം; മൂന്നാം ദിവസവും നിയമസഭയിൽ ക്യാമ്പ് ചെയ്‌ത്‌ കർണാടക കോൺഗ്രസ് എംഎൽഎമാർ.

Congress MLAs spend night at Assembly to protest BJP leader's saffron flag remark

ബെംഗളൂരു: മന്ത്രി കെ എസ് ഈശ്വരപ്പ നടത്തിയ കാവി പതാക പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ തുടർച്ചയായി മൂന്നാം രാത്രിയും നിയമസഭയിൽ രാപ്പകൽ ധർണ നടത്തി.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡികെ ശിവകുമാറിന്റെയും നേതൃത്വത്തിലാണ് കോൺഗ്രസ് എംഎൽഎമാർ വ്യാഴാഴ്ച മുതൽ നിയമസഭയിൽ ക്യാമ്പ് ചെയ്ത് പ്രതിഷേധിക്കുന്നത്.

സമരത്തെ തുടർന്ന് സ്പീക്കർ വിശേശ്വര കാഗേരി ബുധനാഴ്ച മുതൽ സഭ അകാലത്തിൽ നിർത്തിവയ്ക്കാൻ നിർബന്ധിതനായിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപി വഴങ്ങിയില്ലെങ്കിൽ ഫെബ്രുവരി 21 തിങ്കളാഴ്ച മുതൽ ഇക്കാര്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

ഈശ്വരപ്പയെ പുറത്താക്കുന്നത് വരെ അല്ലെങ്കിൽ നിലവിലെ നിയമസഭാ സമ്മേളനം അവസാനിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നുമാണ് ശിവകുമാറുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us