ഹിജാബ് ധരിക്കാതെ വരാന്ന് ഒരിക്കലും സമ്മതിച്ചില്ല: ഉഡുപ്പി കോളേജിൽ വിദ്യാർത്ഥികളുടെ സമരം തുടരുന്നു

ബെംഗളൂരു : ഫെബ്രുവരി 1 ചൊവ്വാഴ്ച ലോക ഹിജാബ് ദിനത്തോടനുബന്ധിച്ച് ഹിജാബ് ധരിച്ച ആറ് മുസ്ലീം വിദ്യാർത്ഥിനികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിനാൽ ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ ഹിജാബ് വിവാദത്തെ ചൊല്ലിയുള്ള സ്തംഭനാവസ്ഥ തുടർന്നു. ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പങ്കെടുക്കാൻ സമ്മതിച്ചുവെന്ന വാർത്തയും വിദ്യാർഥികൾ തള്ളിക്കളഞ്ഞിട്ടുണ്ട്.

“ഞങ്ങൾ ഒരിക്കലും ഹിജാബ് ധരിക്കാതെ വരാൻ സമ്മതിച്ചിട്ടില്ല,” പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളിൽ ഒരാളായ ആലിയ അസദി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. പ്രതിഷേധിക്കുന്ന പെൺകുട്ടികൾ അവരുടെ മതപരവും ഭരണഘടനാപരവുമായ അവകാശമായ ഹിജാബ് ധരിച്ച് കോളേജിലെത്തുമെന്നും അവർ കൂട്ടിച്ചേർത്തു. “ഞങ്ങൾ സർക്കാരിന് നൽകിയ നികുതിപ്പണം കൊണ്ടാണ് കോളേജ് പ്രവർത്തിക്കുന്നത്. ആരുടെയും ഇടപെടൽ ആവശ്യമില്ല. ഞങ്ങളുടെ ന്യായമായ പോരാട്ടം ഭീഷണികൾകൊണ്ട് മാറ്റിനിർത്താനാവില്ല.” ആലിയ പ്രതികരിച്ചു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

കോളേജ് വളപ്പിൽ മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നത് വിലക്കുകയും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കാമ്പസിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കുന്നത് സംബന്ധിച്ച് ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ കോളേജിൽ തൽസ്ഥിതി തുടരാൻ കർണാടക സർക്കാർ അടുത്തിടെ ഉത്തരവിട്ടെങ്കിലും വിദ്യാർത്ഥികളുടെ പ്രതിഷേധം തുടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts