അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്തു; റായ്ച്ചൂരിൽ പ്രതിഷേധം.

ബെംഗളൂരു: ബുധനാഴ്ച റായ്ച്ചൂരിലെ ജില്ലാ കോടതി വളപ്പിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക ഉയർത്തുന്നതിന് മുമ്പ് മഹാത്മാഗാന്ധിയുടെ അരികിൽ സ്ഥാപിച്ചിരുന്ന ബി.ആർ അംബേദ്കറിന്റെ ഛായാചിത്രം നീക്കം ചെയ്തത് പരിപാടിയിൽ പങ്കെടുത്ത ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധത്തിന് കാരണമായി. വേദിയിലെ അംബേദ്കര്‍ ചിത്രം മാറ്റാതെ ദേശീയ പതാക ഉയര്‍ത്താന് തയ്യാറാവില്ലെന്ന നിലപാട് ജില്ലാ ജഡ്ജി സ്വീകരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഫോട്ടോ നീക്കം ചെയ്യാൻ കീഴുദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും പിന്നീടാണ് ത്രിവർണ്ണ പതാക ഉയർത്തിയത്. അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യുന്നതിന്റെ…

Read More

കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍.

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വ്യാപനം കൂടുതലുള്ള നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയിലുള്ളത്.  കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. സി കാറ്റഗറിയിലുള്ള ജില്ലകളില്‍ ജിം, നീന്തല്‍കുളം, തിയേറ്റര്‍ അടയ്ക്കണം. മതപരമായ ആരാധകള്‍ ഓണ്‍ലൈന്‍ ആയി മാത്രമേ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്റര്‍ മാത്രം നേരിട്ട് ക്ലാസ് നടത്താം.  തിരുവനന്തപുരം…

Read More

വിമാനത്താവളങ്ങളിൽ ‘വൺ ഹാൻഡ് ബാഗേജ്’ നിയമം കൊണ്ടുവരാനൊരുങ്ങി സിഐഎസ്എഫ്.

ബെംഗളൂരു: എല്ലാ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്‌ക്രീനിംഗ് പോയിന്റുകളിലെ കാലതാമസവും തിരക്കും കുറയ്ക്കാൻ, ഒരു യാത്രക്കാരനു ഒന്നിലധികം ഹാൻഡ് ബാഗേജുകൾ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വിമാനത്താവളങ്ങളോടും എയർലൈനുകളോടും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ആവശ്യപ്പെട്ടു. ലേഡീസ് ഹാൻഡ്‌ബാഗ് ഉൾപ്പെടെയുള്ള ചില നിർദ്ദിഷ്ട ലിസ്‌റ്റഡ് ഇനങ്ങൾക്ക് പുറമെയാണിത്. ആവശ്യമെങ്കിൽ, അവരുടെ അധിക ഹാൻഡ്‌ബാഗുകൾ രജിസ്റ്റർ ചെയ്ത ബാഗേജിലേക്ക് മാറ്റാനുള്ള ഓപ്ഷനുമുണ്ടെകുന്നതാണ്.  സിഐഎസ്എഫ് എയർപോർട്ട് സെക്‌ടറിലെ അഡീഷണൽ ഡയറക്ടർ ജനറലിന്റെ ഓഫീസിൽ നിന്ന് ജനുവരി 19-ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറലിന് നൽകിയ…

Read More

തമിഴ്‌നാട്ടിൽ ഉടനീളം ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും.

ചെന്നൈ: പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ (പിസിഎസ്) ഉടൻ തന്നെ മെട്രോ സ്റ്റേഷനുകളിൽ മാത്രമൊതുക്കാതെ, തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാംഗഡ്‌കോ) സംസ്ഥാനത്തുടനീളം പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അധികൃതർ അറിയിച്ചു. 2020-ൽ പിസിഎസ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും പകർച്ചവ്യാധി കാരണമാണ് ഇത് സാധ്യമാകാഞ്ഞത്. ഞങ്ങൾ ഇപ്പോൾ പിസിഎസിനായി ഒരു പുതിയ താരിഫ് തയ്യാറാക്കുകയാണെന്നും കൂടാതെ തമിഴ്‌നാട് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ (ടിഎൻഇആർസി) അനുമതിക്കായി കാത്തിരിക്കുകണെന്നും ടാംഗഡ്‌കോയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലുള്ള വാണിജ്യ താരിഫ് അടിസ്ഥാനമാക്കി നിലവിലെ…

Read More

ഡൽഹിയിൽ സങ്കൊല്ലി രായണ്ണയുടെ പ്രതിമ ഉടൻ: മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ.

ബെംഗളൂരു: ന്യൂഡൽഹിയിൽ സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ അധികാരികൾക്ക് കത്തെഴുതിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു. രാജ്യതലസ്ഥാനത്ത് കിറ്റൂർ ചെന്നമ്മയുടെ പ്രതിമയുണ്ടെന്നും അതിനടുത്തായി തന്നെ രായണ്ണ പ്രതിമ സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും സങ്കൊല്ലി രായണ്ണയുടെ ചിത്രം പ്രദർശിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബെംഗളൂരു റോഡുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നൽകണമെന്ന എംപി പി സി മോഹന്റെ കത്തിന് ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും…

Read More

റിപ്പബ്ലിക് ദിന പരേഡ് നയിച്ച് മൈസൂരിലെ ചായ വിൽപനക്കാരന്റെ മകൾ.

ബെംഗളൂരു: മൈസൂരിലെ ചായക്കടക്കാരന്റെ മകളായി ജനിച്ച കോളേജ് പെൺകുട്ടിയാണ് ബുധനാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി സംഘത്തെ നയിച്ചത്. മൈസൂരു ആസ്ഥാനമായുള്ള 3 കർണാടക ഗേൾസ് ബറ്റാലിയനിലെ സീനിയർ അണ്ടർ ഓഫീസറായ പ്രമീള കുൻവാർ മഹാറാണി സയൻസ് കോളേജിലെ ബിഎസ്‌സി വിദ്യാർത്ഥിനിയാണ്. പ്രമീളയ്ക്ക് ഒരു വയസ്സ് മാത്രമുള്ളപ്പോഴാണ് അവളുടെ മാതാപിതാക്കളായ പ്രതാപ് സിംഗ് ദേവ്കിയും പുഷ്പ കുൻവാറും രാജസ്ഥാനിലെ ജലോറിലെ ദേവ്കി ഗ്രാമത്തിൽ നിന്ന് മൈസൂരുവിലേക്ക് താമസം മാറിയത്. അന്താരാഷ്ട്ര ഗണിതശാസ്ത്ര മത്സരങ്ങളിലും ഇംഗ്ലീഷ് വ്യാകരണ മത്സരങ്ങളിലും മെറിറ്റ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട് പ്രമീള.…

Read More

വിദ്യാർത്ഥികൾക്ക് ഹിജാബ് ഇല്ലാതെ കഴിയില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാമെന്ന് എംഎൽഎ ഭട്ട്

ഉഡുപ്പി: കർണാടക സർക്കാർ ഉന്നതാധികാര സമിതി മുഖേന ഹിജാബ് വിവാദത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു, എന്നാൽ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഉഡുപ്പിയിലെ വനിതാ ഗവൺമെന്റ് പിയു കോളേജിൽ നിലവിലെ സ്ഥിതി തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം നിലവിൽ ഹിജാബ് അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞത്. ഹിജാബ് പ്രശ്‌നം മുഴുവനായും ചില നിക്ഷിപ്ത താൽപ്പര്യങ്ങളുടെ സൃഷ്ടിയാണെന്നും ഇത് കോളേജ് കാമ്പസിലെ യോജിപ്പുള്ള അന്തരീക്ഷത്തെ തകർക്കാൻ ചെയ്തതാണെന്നും ഭട്ട് അഭിപ്രായപെട്ടു.  വസ്ത്രധാരണവും…

Read More

ഹെസ്‌കോമിൽ 86 കോടിയുടെ അഴിമതി; 20 ജീവനക്കാരെ മന്ത്രി സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരു : 86 കോടി രൂപയുടെ അഴിമതിക്കേസിൽ ഉൾപ്പെട്ടതിന് ഹൂബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (ഹെസ്‌കോം) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെ 20 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ഏഴ് പേരെ സ്ഥലം മാറ്റുകയും ചെയ്തു. ബെലഗാവി ജില്ലയിലെ അത്താണി ഡിവിഷനിലെ ഹെസ്‌കോം ഉദ്യോഗസ്ഥർ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചതായി ആരോപണം ഉയർന്നിരുന്നു. അതുമായി ബന്ധപ്പെട്ട്, 2021 ഓഗസ്റ്റിൽ ഒരു സ്വകാര്യ പരാതി ഫയൽ ചെയ്യുകയും ചെയ്തിരുന്നു. കോംപ്ലക്‌സ് നിർമാണം, ഗംഗാ കല്യാണ, ജലവിതരണം, ഒടിഎം, പ്രധാനമന്ത്രിയുടെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന തുടങ്ങി നിരവധി…

Read More

കർണാടക എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പുറത്ത്.

ബെംഗളൂരു: കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) വരാനിരിക്കുന്ന സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) ഫൈനൽ പരീക്ഷകളുടെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ബോർഡ് നേരത്തെ ജനുവരി 6 ന് താൽക്കാലിക ടൈംടേബിൾ പുറത്തിറക്കുകയും, എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ ജനുവരി 14 വരെ സമർപ്പിക്കാൻ രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരും പരാതികൾ ഉന്നയിക്കാത്തത് കൊണ്ടുതന്നെ, 2022 മാർച്ച് 28 നും ഏപ്രിൽ 11 നും ഇടയിൽ പരീക്ഷകൾ നടക്കാനിരിക്കുന്ന മുൻ പ്രഖ്യാപിതമായ താൽക്കാലിക ടൈംടേബിളിൽ നിന്ന് ഇപ്പോഴത്തെ ടൈംടേബിളിന് മാറ്റങ്ങൾ ഒന്നുമില്ല.

Read More

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കൌൺസിൽ; കർണാടകയിൽ നിന്ന് നാലു പേർ.

ബെംഗളൂരു : വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ, റീജിയണൽ എക്സിക്യൂട്ടീവ് കൌൺസിലിലേക്ക് കർണാടകയിൽ നിന്ന് നാലു പേര് തിരഞ്ഞെടുക്കപ്പെട്ടു. 1) ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ : ശ്രീ. റെജിൻ ചേലപ്പുറം 2) ഏഷ്യ റീജിയണൽ കോർഡിനേറ്റർ :ശ്രീ. ലിൺസൺ ജോസഫ് 3) ഏഷ്യ റീജിയണൽ ട്രെഷറർ : ശ്രീ. ഡിന്റോ ജേക്കബ് 4) ഏഷ്യ റീജിയണൽ മീഡിയ കോർഡിനേറ്റർ : ശ്രീമതി : ധന്യ കൈമൾ

Read More
Click Here to Follow Us