ബെംഗളൂരു : ബെംഗളൂരുവിലെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കർണാടക സർക്കാർ ജനുവരി 21 വെള്ളിയാഴ്ച കോവിഡ് -19 സാങ്കേതിക ഉപദേശക സമിതിയുമായുള്ള യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. ബെംഗളൂരു ഒഴികെ സംസ്ഥാനത്തുടനീളം സ്കൂളുകൾ പ്രവർത്തിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞങ്ങൾ ഒരു സ്‌കൂളിനെ ഒരു യൂണിറ്റായി പരിഗണിക്കുന്നു. അസിസ്റ്റന്റ് കമ്മീഷണർമാരും ജില്ലാ ആരോഗ്യ ഓഫീസർമാരും തഹസിൽദാർമാരും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്‌കൂളുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടും. കുറച്ച് കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്താൽ, ആ സ്‌കൂൾ അടച്ചിടും. മൂന്ന്…
Read MoreDay: 21 January 2022
വാരാന്ത്യ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ നമ്മ മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്.
ബെംഗളൂരു : ഗതാഗത നിയന്ത്രണങ്ങളും വാരാന്ത്യ കർഫ്യൂവും ഏർപ്പെടുത്തിയതിനാൽ നമ്മ മെട്രോ സർവീസുകൾ ബിഎംആർസിഎൽ വെട്ടിക്കുറച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ വാരാന്ത്യ കർഫ്യൂ പിൻവലിച്ച സാഹചര്യത്തിൽ നാളെ മുതൽ, മെട്രോ ട്രെയിൻ സേവനങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 05.00 മുതൽ രാത്രി 11.00 വരെ ലഭ്യമായിരിക്കും. ഞായറാഴ്ച ഒഴികെ രാവിലെ 07.00 മുതൽ രാത്രി 11.00 വരെ മെട്രോ സർവീസ് നടത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ജനുവരി 3 മുതൽ നമ്മ മെട്രോയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വാരാന്ത്യങ്ങളിൽ ട്രെയിനുകളുടെ ആവൃത്തി വെട്ടി കുറയ്ക്കുകയും…
Read Moreഓടിക്കൊണ്ടിരിക്കെ ബിഎംടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ കൃത്യമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം !
ബെംഗളൂരു : കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് 43 ബി റൂട്ടിൽ 25 യാത്രക്കാരുമായി മക്കലക്കൂട്ട പോലീസ് സിഗ്‌നലിനു സമീപമുള്ള ഹൊസകെരെഹള്ളിയിലേക്ക് പോകുന്നതിനിടെ ദീപാഞ്ജലിനഗർ ഡിപ്പോ 16-ലെ കെഎ-57 എഫ്-1592 നമ്പർ ബിഎംടിസി ബസ്സിന് തീപിടിച്ചു. ഡ്രൈവറുടെ തക്കസമയത്ത് മുന്നറിയിപ്പ് നൽകിയതോടെ എല്ലാ യാത്രക്കാരെയും ബസിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചു . അഗ്നിശമന സേനാ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ പടരുന്നത് നിയന്ത്രിക്കുകയും ചെയ്തു. #Bengaluru: Around 30 passengers escaped unhurt after a moving #BMTC bus caught #fire…
Read Moreവൈദ്യുതി നിരക്ക് പരിഷ്‌കരണം അനിവാര്യം ; ഊർജ മന്ത്രി
ബെംഗളൂരു : വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി കർണാടക ഊർജ മന്ത്രി വി സുനിൽ കുമാർ ,നിരക്ക് വർദ്ധനവ് വഴി വൈദ്യുതി മേഖലയിലെ വികസന പ്രവർത്തനങ്ങൾ വർദ്ധനയ്ക്ക് ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു. “വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് അനിവാര്യമാണ്. വികസനത്തിന്റെ വേഗത വർദ്ധിക്കുമ്പോഴെല്ലാം നമ്മൾ പരിഷ്കരിക്കേണ്ടതുണ്ട്.” വകുപ്പ് ഏറ്റെടുത്ത പ്രവൃത്തികൾ ചെലവ് വർധിക്കാൻ കാരണമായെന്നും വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
Read Moreകർണാടകയിൽ തുടര്‍ച്ചയായ 2-ാം ദിനവും 48000 ന് മുകളില്‍ കൊവിഡ് കേസുകൾ; മരണം 22 ; കണക്കുകളിൽ വിശദമായി ഇവിടെ വായിക്കാം (21-01-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 48049 റിപ്പോർട്ട് ചെയ്തു. 18115 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 19.23% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 18115 ആകെ ഡിസ്ചാര്‍ജ് : 3063292 ഇന്നത്തെ കേസുകള്‍ : 48049 ആകെ ആക്റ്റീവ് കേസുകള്‍ : 323143 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 38537 ആകെ പോസിറ്റീവ് കേസുകള്‍ : 3425002…
Read Moreതമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (21-01-2022).
ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 29,870 റിപ്പോർട്ട് ചെയ്തു. 21,684 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 19.4% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് : 21,684 ആകെ ഡിസ്ചാര്‍ജ് : 28,48,163 ഇന്നത്തെ കേസുകള്‍ : 29,870 ആകെ ആക്റ്റീവ് കേസുകള്‍ : 30,72,666 ഇന്ന് കോവിഡ് മരണം : 33 ആകെ കോവിഡ് മരണം : 37,145 ആകെ പോസിറ്റീവ് കേസുകള്‍ : 1,87,358 ഇന്നത്തെ പരിശോധനകൾ : …
Read Moreകേരളത്തിൽ 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
കേരളത്തിൽ 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 35 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസര്‍ഗോഡ് 1 വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന കര്‍ണാടക സ്വദേശിയാണ്. തിരുവനന്തപുരം…
Read Moreസൈന നെഹ്‌വാളിനെതിരെയുള്ള വിവാദ ട്വീറ്റിൽ നടൻ സിദ്ധാർത്ഥിന് സമൻസ്
ചെന്നൈ : സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ നടൻ സിദ്ധാർത്ഥിന് ഗ്രേറ്റർ ചെന്നൈ പോലീസ് സമൻസ് അയച്ചു. വ്യാഴാഴ്ച മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് ചെന്നൈ പോലീസ് കമ്മീഷണർ ശങ്കർ ജിവാൾ പറഞ്ഞു, “ട്വീറ്റ് സംബന്ധിച്ച് ഞങ്ങൾക്ക് രണ്ട് പരാതികൾ ലഭിച്ചു. ഹൈദരാബാദിലെ ഒരു പരാതിയിൽ നേരത്തെ തന്നെ കേസെടുത്തിരുന്നു, രണ്ടാമത്തെ പരാതിയിൽ മാനനഷ്ടം ഉൾപ്പെടുന്നു. ഞങ്ങൾ ഇതിനകം സമൻസ് അയച്ചിട്ടുണ്ട്. ഇത് പകർച്ചവ്യാധി കാലഘട്ടമായതിനാൽ, അദ്ദേഹത്തിന്റെ മൊഴി എങ്ങനെ ലഭിക്കുമെന്ന് ഞങ്ങൾ ചിന്തിക്കുകയാണ്. ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് പോലീസിന്റെ സൈബർ…
Read Moreനടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ രാവിലെ 10.15 ന് ഹൈക്കോടതി നേരിട്ട് വാദം കേൾക്കും. അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും വാദം കേൾക്കുക. മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളതുകൊണ്ടല്ല മറിച് കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി മാറ്റി വെക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസിൽ ദിലീപിനെതിരെ ഐ.പി.സി 302 വകുപ്പ് പ്രകാരം കൊലപാതക ഗൂഢാലോചനാക്കുറ്റവും കൂടി ചുമത്തിയിട്ടുണ്ട്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം…
Read Moreനഗര തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
സംസ്ഥാനത്തെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഇടക്കാല സ്റ്റേ നൽകാൻ ജനുവരി 21 വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. വിരമിച്ച ഹെൽത്ത് സർവീസസ് ജോയിന്റ് ഡയറക്ടർ എ നക്കീരൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) പരിഗണിക്കവേ, തിരഞ്ഞെടുപ്പ് നടത്തുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ല. കോവിഡ്-19 മഹാമാരിയുടെ ഭീതിജനകമായ സാഹചര്യം കണക്കിലെടുത്ത്, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ട അടിയന്തര സാഹചര്യമില്ലെന്ന് നക്കീരനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എസ്. പ്രഭാകരൻ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ നഗരസഭകൾക്ക് ഭാരവാഹികൾ…
Read More