ബെംഗളൂരു : 2011-ൽ 94 ചതുരശ്ര കിലോമീറ്റർ വനങ്ങളുണ്ടായിരുന്ന ബെംഗളൂരുവിൽ 2021 ആയതോടെ 89 ചതുരശ്ര കിലോമീറ്റർ വനങ്ങൾ മാത്രമാണുള്ളത്, ഒരു ദശാബ്ദം മുമ്പുള്ള 7.2 ശതമാനത്തിൽ നിന്ന് മൊത്തം വനവിസ്തൃതി 6.8 ശതമാനമായി എന്ന് 2021 ലെ ഇന്ത്യൻ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ISFR) വെളിപ്പെടുത്തി.
2011-നെ അപേക്ഷിച്ച് 2021-ൽ ബെംഗളൂരുവിന് ഏകദേശം 12.9 ചതുരശ്ര കിലോമീറ്റർ ഇടതൂർന്ന വനങ്ങളാണ് (എംഡിഎഫ്) നഷ്ടപ്പെട്ടത് , അതായത് ഏകദേശം 7.9 ചതുരശ്ര കിലോമീറ്റർ തുറന്ന വനങ്ങളും (OF) ചേർത്താണ് നഷ്ടപ്പെട്ടട്ടുള്ളത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്, നഗരത്തിൽ 12.6 ചതുരശ്ര കിലോമീറ്ററിലധികം എംഡിഎഫും 76.4 ചതുരശ്ര കിലോമീറ്റർ തുറന്ന വനങ്ങളുമുണ്ട്.
10 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വളരെ വലിയ നഗര സംയോജനങ്ങളുടെ സെൻസസ് വർഗ്ഗീകരണം ഉപയോഗിച്ച്, ISFR-2021 പറയുന്നത് മുംബൈ, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ എന്നിങ്ങനെ ഇന്ത്യയ്ക്ക് അഞ്ച് പ്രധാന മെഗാസിറ്റികളുണ്ട് എന്നാണ്. കൂടാതെ അഹമ്മദാബാദും ഹൈദരാബാദും “ദ്രുതഗതിയിൽ വളരുന്ന” രണ്ട് നഗരങ്ങളായിട്ടുമാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
ഈ ഏഴ് നഗരങ്ങളിലും 509.7 ചതുരശ്ര കിലോമീറ്ററിലധികം വനവിസ്തൃതിയുണ്ട്, ഇത് 2011-ൽ ഉണ്ടായിരുന്ന 441.7 ചതുരശ്ര കിലോമീറ്ററിനേക്കാൾ 68 ചതുരശ്ര കിലോമീറ്റർ കൂടുതലാണ് ഇന്ന്. ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഡൽഹിയും മുംബൈയും ബെംഗളൂരുവിനേക്കാൾ മികച്ചതാണെന്നും എന്നാൽ ചെന്നൈയും കൊൽക്കത്തയും ഗാർഡൻ സിറ്റിയേക്കാൾ മോശമാണ് എന്നുമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.