കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

ബെംഗളൂരു : ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ഉയർന്ന കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജനുവരി 13 വ്യാഴാഴ്ച ജില്ലയിലെ കോളേജുകളിലേക്ക് മടങ്ങുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി പുതിയ നിരീക്ഷണ നടപടികൾ അവതരിപ്പിച്ചു.

ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ കേരളത്തിൽ നിന്ന് മടങ്ങുന്ന വിദ്യാർത്ഥികൾ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത ആർടി-പിസിആർ സർട്ടിഫിക്കറ്റ് കൈവശം കരുതണം, വിദ്യാർത്ഥികൾ ഏഴ് ദിവസം ഐസൊലേഷനിൽ കഴിയണം, മടങ്ങിയെത്തിയതിന് ശേഷം എട്ടാം ദിവസം പുതിയ ആർടി-പിസിആർ ടെസ്റ്റിന് വിധേയരാകണം. ദക്ഷിണ കന്നഡ ജില്ലയിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, പാരാ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ജില്ലയിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ, കൊവിഡ്-19 കേസുകൾ ധാരാളമായി കണ്ടതിനെ തുടർന്നാണ് തീരുമാനമെന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ.കിഷോർ കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts