ബെംഗളൂരു : കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ എടുത്തതായി സർക്കാർ അറിയിച്ചു.
ബെംഗളൂരു നഗരത്തിൽ 10-12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും നേരിട്ടുള്ള വിദ്യാഭ്യാസം നിർത്തിവച്ചു.രണ്ടാഴ്ചത്തേക്കാണ് ഇത്.
കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, ബാറുകൾ, പബ്ബുകൾ, സിനിമാ തീയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ 50% ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ.
റാലികൾ എല്ലാം നിരോധിച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.
തീരുമാനങ്ങൾ മന്ത്രി ആർ അശോകയാണ് മാധ്യമങ്ങളെ അറിയിച്ചത്.
80-85% മെട്രോ സിറ്റികളിൽ ആണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എന്ന് അദ്ധേഹം പറഞ്ഞു.
നാളെ രാത്രി 10 മുതൽ ആണ് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരിക.
തുറസായ വേദികളിൽ വിവാഹത്തിന് 200 പേരെ അനുവദിക്കും ഹാളുകളിൽ 100 പേരെ മാത്രമേ വിവാഹത്തിന് അനുവദിക്കുകയുള്ളൂ.
ഇന്നു ഇതു വരെ ബെംഗളൂരു നഗരത്തിൽ 3048 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതിൽ 147 ഒമിക്രോൺ ആണ്.
നൈറ്റ് കർഫ്യൂ രാത്രി 10 മുതൽ രാവിലെ 5 വരെ തുടരും, വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെ തുടരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Karnataka government imposes weekend curfew from Friday to Monday for two weeks to contain covid spread
— Press Trust of India (@PTI_News) January 4, 2022