തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.
- അടച്ചിട്ട സ്ഥലങ്ങളിൽ മരണാനന്തരചടങ്ങുകൾ, കല്ല്യാണം, സാമൂഹികം, സാംസ്കാരികം എന്നീ പരിപാടികളിൽ പരമാവധി 75 പേർക്ക് പങ്കെടുകാം
- തുറസ്സായ സ്ഥലങ്ങളിൽ മരണാനന്തരചടങ്ങുകൾ, കല്ല്യാണം, സാമൂഹികം, സാംസ്കാരികം എന്നീ പരിപാടികളിൽ പരമാവധി 150 പേർക്കും പേർക്ക് പങ്കെടുകാം.
- ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരില്ല.
- മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേഗത്തിലാക്കും
- ഹൈറിസ്ക് ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറൻ്റൈൻ ഉറപ്പാക്കും
- ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് അവലോകനയോഗത്തിലെ വിലയിരുത്തൽ.