ബന്നാർഗട്ട സഫാരി; പുതുക്കിയ നിരക്ക് ഉടൻ നിലവിൽ വരും.

ബെംഗളൂരു: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) മാനേജ്‌മെന്റ് സഫാരി നിരക്ക് വർധിപ്പിച്ചെങ്കിലും പാർക്ക് പ്രവേശന നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ജനുവരി ഒന്നു മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് സൂ അതോറിറ്റി ഓഫ് കർണാടകയും (സാക്) സമിതി അംഗങ്ങളും ടിക്കറ്റ് നിരക്കിനെ സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.

ബിബിപിയുടെ സഫാരി പങ്കാളികളായ കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെഎസ്ടിഡിസി) സഫാരി നിരക്കുകൾ വർധിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. നോൺ എസി ബസ് സഫാരിക്ക് 30 രൂപയും എസി ബസ് സഫാരിക്ക് 50 രൂപയും നിരക്ക് വർധിപ്പിച്ചപ്പോൾ, ആറ്, ഏഴ്, എട്ട് സീറ്റുകളുള്ള സഫാരി ജീപ്പ്, ഇന്നോവ, എസി സൈലോ എന്നിവയ്ക്ക് പ്രവൃത്തിദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയട്ടുണ്ട്. എന്നാൽ, വാരാന്ത്യങ്ങളിൽ സഫാരിക്ക് 300 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.

BBP സന്ദർശിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കണമെന്നതിനാൽ മൃഗശാല സന്ദർശനം, സഫാരി സവാരി, ബട്ടർഫ്ലൈ പാർക്ക്, ക്യാമറ ചാർജുകൾ എന്നിവ ഉൾപ്പെടെയുള്ള ഫാമിലി ജീപ്പ് സഫാരി പാക്കേജിന്റെ നിരക്കുകൾ പ്രവൃത്തിദിവസങ്ങളിൽ വർധിപ്പിച്ചിട്ടില്ലെന്ന് ബിബിപി എക്‌സിക്യൂട്ടീവ് ഡയറക്ടർ വനശ്രീ വിപിൻ സിംഗ് പറഞ്ഞു. ഇന്ധന ചാർജിൽ 40 രൂപ വർധന, ഇറച്ചി വില 40 രൂപ വർധന, ജീവനക്കാരുടെ വേതനത്തിൽ 10 ശതമാനം വർധന, മെയിന്റനൻസ് ചാർജ് വർധന, ഉപഭോക്തൃ വില സൂചികയിലെ വർധന എന്നിവയാണ് സഫാരി നിരക്കുകൾ പരിഷ്കരിക്കാൻ കാരണമായതെന്ന് അവർ വിശദീകരിച്ചു.

BBP സ്വയം നിലനിൽക്കുന്നതാനെന്നും, അതിന്റെ ചെലവ് ടിക്കറ്റ് വരുമാനത്തിൽ നിന്നാണ് സ്വരൂപിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മൃഗശാല സന്ദർശകർക്ക് മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us