ആദിത്യ താക്കറെയ്ക്ക് വധഭീഷണി; ബംഗളൂരുവിൽ നിന്ന് ഒരാൾ അറസ്റ്റിൽ.

ബെംഗളൂരു: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്‌ക്ക് വധഭീഷണി അയച്ചതിന് ബെംഗളൂരുവിൽ നിന്നുള്ള 34 കാരനെ മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത് മരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ കൊലപാതകത്തിൽ ആദിത്യയെ കുറ്റപ്പെടുത്തിയാണ് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വഴി  ആദിത്യയ്ക്ക് ഭീഷണികൾ ലഭിച്ചത്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

അധിക്ഷേപങ്ങൾ അടങ്ങിയ ആദ്യ സന്ദേശത്തിൽ, “നിങ്ങൾ സുശാന്ത് സിംഗ് രാജ്പുത്തിനെ കൊന്നു.” എന്നായിരുന്നു, പ്രതി ആദിത്യയെ മൂന്ന് ഫോൺ കോളുകൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതികരണം ഒന്നും ലഭിക്കാതായപ്പോൾ വാട്സാപ്പിലൂടെ വധഭീഷണി  സന്ദേശം ഇയാൾ മന്ത്രിക്ക് അയക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ സൈബർ ഓഫീസർമാരുടെ (പടിഞ്ഞാറൻ മേഖല) ഒരു സംഘം പ്രതിയായ ജയ്സിംഗ് രാജ്പുത്തിനെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ബെംഗളൂരുവിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ട്രാൻസിറ്റ് റിമാൻഡിൽ മുംബൈയിലേക്ക് കൊണ്ടുപോയി. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
[masterslider id="10"]

Related posts