ബെംഗളൂരു : നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ച കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്ലിനെതിരെ 40-ലധികം സംഘടനകൾ നഗരത്തിൽ വൻ പ്രതിഷേധം നടത്തി.
മതസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും അന്തസ്സിനുമുള്ള ഭരണഘടനാപരമായി ഉറപ്പുനൽകുന്ന അവകാശങ്ങളെ സംസ്ഥാന സർക്കാർ ചവിട്ടിമെതിക്കുകയാണെന്ന് ആരോപിച്ച് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ബിൽ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
“ഇപ്പോൾ എല്ലാവരും ബില്ലിന്റെ ഉള്ളടക്കം വായിക്കുകയും അത് ക്രിസ്ത്യാനികളെ മാത്രമല്ല, സമൂഹത്തിലെ മറ്റ് സമുദായങ്ങളെയും ബാധിക്കുമെന്ന് മനസിലാക്കി. നിർബന്ധിത മതപരിവർത്തനം തടയുന്ന നിരവധി നിയമങ്ങൾ ഇതിനകം തന്നെ നിലവിലുണ്ട്. ക്രിസ്ത്യൻ സമൂഹം എന്നും രാജ്യത്തെയും പാവപ്പെട്ടവരെയും സേവിച്ചിട്ടുണ്ട് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആർച്ച് ബിഷപ്പ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.