ചെന്നൈ: 8 മക്കളാൽ ഉപേക്ഷിക്കപ്പെട്ട ‘അമ്മ സ്വത്ത് തിരിച്ചുകിട്ടാൻ പോലീസ് സഹായം തേടുന്നു. തൊണ്ണൂറ്റിനാലുകാരിയായ അലമേലു ഒരിക്കൽ മൂന്ന് പലചരക്ക് കടകളും രണ്ട് വീടുകളും ഒരു ഗോഡൗണുമായി ഭർത്താവിന്റെ മരണം വരെ സമ്പന്നമായിത്തന്നെ ജീവിച്ച സ്ത്രീയാണ്.
എന്നാൽ ഭർത്താവിന്റെ മരണശേഷം അവരുടെ എട്ട് മക്കൾ അവരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ശേഷം തെരുവിൽ ഭിക്ഷ യാചിച്ചു ജീവിക്കേണ്ട സ്ഥിതിയിലാവുകയും ചെയ്തു. ഇപ്പോൾ സ്വത്ത് തിരിച്ചുകിട്ടാൻ സഹായം തേടി തിരുവള്ളൂർ കളക്ടറുടെ വാതിലിൽ മുട്ടിയിരിക്കുകയാണ് ഈ അമ്മ.
മിഞ്ചൂർ സ്വദേശിയായ അലമേലുവിന് അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളുമാണുള്ളത്. 2010-ൽ അവളുടെ ഭർത്താവ് ആരോഗ്യപ്രശ്നത്താൽ മരിച്ചു. തുടർന്ന് ഭർത്താവിന്റെ മരണശേഷം താമസിയാതെ അവർ സ്വത്ത് ഭാഗിച്ച് മക്കൾക്ക് പങ്കിട്ടു നൽകി. എന്നാൽ പണം എടുത്ത ശേഷം മക്കൾ അമ്മയെ ഉപേക്ഷിക്കുകയായിരുന്നു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ, മക്കൾ അമ്മയ്ക്ക് ഭക്ഷണം നൽകാത്തതിനാൽ, അടുത്തുള്ള ക്ഷേത്രങ്ങളിൽ ഭിക്ഷ തേടി പോകേണ്ടിവന്നു. തുടർന്ന് താമസിക്കാൻ ഇടമില്ലാതായതോടെ അവർ ക്ഷേത്രത്തിനുള്ളിൽ തന്നെ കിടക്കാനും തുടങ്ങി. തന്റെ സ്വത്തുക്കൾ തങ്ങൾക്ക് വിട്ടുനൽകാൻ മക്കൾ നിർബന്ധിച്ചെന്ന് വയോധിക കളക്ടർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.
സ്വത്തുക്കൾ നൽകാൻ വിസമ്മതിച്ചതിനാൽ മക്കൾ എല്ലാവരും ചേർന്ന് തന്നെ ഉപദ്രവിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. തന്നെ പരിപാലിക്കാനും താമസസൗകര്യം ഒരുക്കാനും വിസമ്മതിച്ച മക്കൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഈ അമ്മ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. മൂത്തമകൻ തന്നെ ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്നു പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.