ഒമിക്രോൺ ഭീതി; പ്രതിദിന ജീനോം സീക്വൻസിങ് കണക്കുകൾ പുറത്തുവിട്ട് ബെംഗളൂരു കോർപ്പറേഷൻ മേധാവി.

ബെംഗളൂരു: കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ സംഭവിക്കുകയും രണ്ട് ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം ബെംഗളൂരുവായിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെയും ഉയർന്ന വൈറസ് ബാധിതരുടെയും സാമ്പിളുകൾ ലഭിച്ചതായും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുന്നതായാലും സിറ്റി കോർപ്പറേഷൻ മേധാവി പറഞ്ഞു.

ഓരോ ദിവസവും ശരാശരി 10-15 കോവിഡ് -19 രോഗികളുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയക്കുന്നുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

സാധാരണയായി 5-10 ശതമാനം ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യം (ISACOG) തിരിച്ചറിഞ്ഞ് ലിസ്റ്റുചെയ്ത നാല് നിയുക്ത ലബോറട്ടറികളിലേക്കാണ് അയയ്‌ക്കുന്നത്, എന്നാൽ ഇപ്പോൾ അവ കേസുകളുടെ തരം, ഉത്ഭവ രാജ്യം രോഗിയുടെ അവസ്ഥ എന്നിവയെ ആശ്രയിച്ച് അയയ്‌ക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

ജീനോം സീക്വൻസിംഗ് സാമ്പിൾ വിശകലന റിപ്പോർട്ട് നേരത്തെ ഏകദേശം 2-3 ആഴ്ച എടുത്തിരുന്നു,എന്നാൽ അതിപ്പോൾ ഏകദേശം ഒരാഴ്ചയായി ചുരുക്കിയെന്നും ഇപ്പോൾ 4-5 ദിവസത്തിനുള്ളിൽ റിപ്പോർട്ടുകൾ വരുന്നുണ്ടെന്നും ഗുപ്ത കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts