വാഹന മോഷ്ടാക്കൾ അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിലെ നിരവധി വാഹന മോഷണങ്ങൾക്ക് പിന്നിലെ പ്രതിലകളെ കാമാക്ഷിപാളയ പോലീസ് അറസ്റ്റു ചെയ്തു. ഹൊസൂർ സ്വദേശികളായ ഡേവിഡ് അർജുൻ, മുന്ന കൊട്ടിയൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കാമാക്ഷിപാളയ മെയിൻ റോഡിൽ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസുകാരെ കണ്ടപ്പോൾ പ്രതികളായ ഡേവിഡ് അർജുനനും മുന്നയും സഞ്ചരിച്ച ചരക്കുവാഹനം തിരിച്ചുവിടാൻ ശ്രമിക്കുന്നതിൽ സംശയം തോന്നിയ പോലീസുകാർ ഇവരെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു.

  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ

കഴിഞ്ഞ ശനിയാഴ്ച പ്രതികൾ തുമകൂരുവിൽ നിന്ന് രണ്ട് ചരക്ക് വാഹങ്ങൾ മോഷ്ടിച്ചിരുന്നു, 11.2 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് മോഷ്ടിച്ചതെന്നും പോലീസ് പറഞ്ഞു. തുമകൂരുവിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുവന്ന ചരക്കുവാഹനതിലൊന്നാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us