ബെംഗളൂരു: നിർത്താതെ പെയ്യുന്ന മഴയും വെള്ളകെട്ടുകളും മൂലം വെള്ളം കെട്ടിനിൽക്കുന്നതിനാൽ അതിവേഗം പടരുന്ന ചിക്കുൻഗുനിയ, മലേറിയ പോലുള്ള രോഗാണുക്കളിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധ മാര്‍ഗങ്ങള്‍ തേടുകതയാണ് മുനിസിപ്പൽ അധികാരികൾ. ലാർവ നിയന്ത്രണ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കി കൊതുകു പെരുകൾ തടയാൻ ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഉത്തരവ് നല്‍കിയിട്ടുണ്ട്.
നവംബർ 19 ന് നടന്ന നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ (എൻവിബിഡിസിപി) യോഗത്തിൽ ഓഗസ്റ്റ് മുതൽ നവംബർ വരെ, നഗരത്തിൽ 35 ലതികം ചിക്കുൻഗുനിയയും മലേറിയ കേസുകളും റിപ്പോർട്ടു ചെയ്തതായി വെളിപ്പെടുത്തി. എട്ട് ബിബിഎംപി സോണുകളിലെ ജനസംഖ്യയുടെ 1% പേർ മലേറിയ നിരീക്ഷണത്തിലാണ്. കൂടാതെ സോണൽ ആശുപത്രികളിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ എത്തുന്ന പുതിയ പനിബാധിതരിൽ 15 ശതമാനത്തിലധികം പേരും നിരീക്ഷണത്തിലാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെ 3,846 പേരെയാണ് മലേറിയ മൂലം ജില്ലയിൽ ആരോഗ്യവകുപ്പ് അധികൃതർ ചികിൽസിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.