ബെംഗളൂരു: സംസ്ഥാനത്തെ ബല്ലാരി ജില്ലയ്ക്ക് സമീപമുള്ള ഹഡഗലി പട്ടണത്തിലെ ഭവനരഹിതനും മാനസിക-സാമൂഹിക വൈകല്യങ്ങളും നേരിട്ടിരുന്ന ബസവയുടെ (45) മരണം പ്രദേശ വാസികളെ കണ്ണീരിലാഴ്ത്തി. ഒരു റോഡ് അപകടത്തിൽ പെട്ടാണ് ഞായറാഴ്ച ബസ്യ മരിച്ചത്. ‘ഹുച്ച’ ബസ്യ (ഭ്രാന്തൻ ബസ്യ) എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹത്തോട് സമീപവാസികൾക്ക് ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് ഞായറാഴ്ച ബസവയുടെ മരണവാർത്ത പുറത്തുവന്നപ്പോൾ, അദ്ദേഹത്തോട് അന്തിമ വിടപറയാൻ ആയിരക്കണക്കിന് നിവാസികൾ ടൗൺ സെന്ററിൽ ഒത്തുകൂടിയത്.
ബസ്യ സാധാരണയായി ഹൂവിന ഹഡഗലി ബസ് സ്റ്റാൻഡിൽ ആണ് കാണപെടാർ ഉള്ളത്. അദ്ദേഹം എവിടെ നിന്നാണ് വന്നതെന്ന് ആർക്കും അറിയില്ലെങ്കിലും ബുദ്ധിപരമായ വൈകല്യത്തോടെയാണ് അദ്ദേഹം ജീവിച്ചരുന്നത് എന്ന് എലവർക്കുമറിയാമായിരുന്നു. ചുരുക്കം നാളുകൾ കൊണ്ട് നഗരത്തിലെ അറിയപ്പെടുന്ന മുഖമായി ബസ്യ മാറി. ഭിക്ഷാടനത്തിലൂടെ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ആളുകൾ ഭിക്ഷ നൽകിയാൽ ഒരു രൂപ മാത്രം സ്വീകരിക്കുകയായിരുന്നു ബസ്യയുടെ പതിവ്, ആരെങ്കിലും നിർബന്ധിച്ചാൽ പോലും 1 രൂപയിൽ കൂടുതൽ അദ്ദേഹം വാങ്ങാറില്ല.
ഞായറാഴ്ച നടന്ന ശവസംസ്കാര ഘോഷയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പലരും ബാനറുകൾ ഉയർത്തി അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി, പലരും ആദരാഞ്ജലികൾ അർപ്പിച്ചു കൂടാതെ ബാൻഡ് വാദ്യമേളങ്ങളോടെ ഘോഷയാത്രയായി അദ്ദേഹത്തിന്റെ മൃതദേഹം റോഡുകളിൽ കൊണ്ടുപോയാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.