10 പേർ താമസിക്കുന്ന കെട്ടിടത്തിന് പ്രതിമാസ വാട്ടർ ബിൽ 78000 രൂപ!

ബെംഗളൂരു: അൾസൂറിന് സമീപം ജോഗുപാളയയിൽ 10 പേർ മാത്രം താമസിക്കുന്ന കെട്ടിടത്തിന് ഒക്‌ടോബർ മാസത്തെ വാട്ടർ ബില്ലായി ലഭിച്ചത് 78,830 രൂപ.

കൂടാതെ പരിസര പ്രദേശത്തെ 80% വീടുകളിലും സമാനമായ പ്രശ്‌നം നേരിട്ടതായി ജോഗുപാളയ നിവാസികൾ അവകാശപ്പെട്ടു.

വര്ഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ഒട്ടുമിക്ക കുടുംബങ്ങൾക്ക് പോലും 520 രൂപയ്ക്കുമേൽ കൂടുതൽ ബില്ല് തുക വന്നിട്ടില്ല അത്കൊണ്ട് തന്നെ എടത്തരംജീവനക്കാർക്കു ഇപ്പോൾ കൈപറ്റിയ 15,000 മുതൽ 16,000 രൂപ വരെയുള്ള വാട്ടർ ബില്ലുകൾ താങ്ങാവുന്നതിലും ഉപരിയാണ്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

ഇത്തരത്തിൽ ലഭിച്ച വാട്ടർ ബില്ലുകളുടെ ഉത്തരവാദിത്തം ബി.ഡബ്ലെയൂ.എസ്.എസ്.ബി ഏറ്റെടുക്കണമെന്നും ജോഗുപാളയ നിവാസികൾ പറഞ്ഞു.

പ്രതിവാര വാട്ടർ അദാലത്തുകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ബില്ലിംഗ് വിഭാഗം എന്ന് ബി.ഡബ്ലെയൂ.എസ്.എസ്.ബി. ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.

പക്ഷെ ജലം പാഴാകുന്നത് തിരിച്ചറിയാതെയാണ് ആളുകൾ പ്രതിഷേധിക്കുന്നത് എന്നും, പലപ്പോളും വാട്ടർ ടാപ്പുകൾ ഓണാണെന്ന് ആളുകൾക്ക് മനസ്സിലാകാത്തതു കൊണ്ടാണ് ജല ബില് കൂടുന്നതെന്നുമുള്ള ന്യായങ്ങൾ അവർ നിരത്തി.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

എത്രതന്നെ വെള്ളം പാഴായി പോയിട്ടുണ്ടെങ്കിലും ഇപ്പോൾ ജോഗുപാളയ നിവാസിക്ക് വന്ന 78,000 രൂപയുടെ ബിൽ വളരെ കുത്തനെയുള്ളതാണെന്നതിൽ ജോഗുപാല്യ നിവാസികൾ നിസംശയം ഉറച്ചുനിന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts