അമിത വാട്ടർ ബിൽ, തെറ്റായ ജലവിതരണ പ്രശനങ്ങൾ നേരിടുന്നുണ്ടോ? പരാതിപ്പെടാൻ വിളിക്കാം ബെംഗളൂരു ജലവിതരണ ബോർഡ് ഫോൺ-ഇൻ പരിപാടിയിൽ

ബെംഗളൂരു : വാട്ടർ ബില്ലിംഗ്, മാൻഹോളുകൾ കവിഞ്ഞൊഴുകുന്നു, മീറ്ററിന്റെ പ്രശ്‌നങ്ങൾ, തെറ്റായ ജലവിതരണം, എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ ചർച്ച ചെയ്യാൻ ഫോൺ-ഇൻ പരിപാടി സംഘടിപ്പിച്ച് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് ചെയർമാൻ എൻ ജയമാറിന്റെ നിതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9 നും 10.30 നും ഇടയിൽ ആണ് ഫോൺ-ഇൻ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പരാതിക്കാർക്ക് 080-22945119 എന്ന നമ്പറിൽ ബന്ധപ്പെടാം.

Read More

10 പേർ താമസിക്കുന്ന കെട്ടിടത്തിന് പ്രതിമാസ വാട്ടർ ബിൽ 78000 രൂപ!

ബെംഗളൂരു: അൾസൂറിന് സമീപം ജോഗുപാളയയിൽ 10 പേർ മാത്രം താമസിക്കുന്ന കെട്ടിടത്തിന് ഒക്‌ടോബർ മാസത്തെ വാട്ടർ ബില്ലായി ലഭിച്ചത് 78,830 രൂപ. കൂടാതെ പരിസര പ്രദേശത്തെ 80% വീടുകളിലും സമാനമായ പ്രശ്‌നം നേരിട്ടതായി ജോഗുപാളയ നിവാസികൾ അവകാശപ്പെട്ടു. വര്ഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ഒട്ടുമിക്ക കുടുംബങ്ങൾക്ക് പോലും 520 രൂപയ്ക്കുമേൽ കൂടുതൽ ബില്ല് തുക വന്നിട്ടില്ല അത്കൊണ്ട് തന്നെ എടത്തരംജീവനക്കാർക്കു ഇപ്പോൾ കൈപറ്റിയ 15,000 മുതൽ 16,000 രൂപ വരെയുള്ള വാട്ടർ ബില്ലുകൾ താങ്ങാവുന്നതിലും ഉപരിയാണ്. ഇത്തരത്തിൽ ലഭിച്ച വാട്ടർ ബില്ലുകളുടെ ഉത്തരവാദിത്തം ബി.ഡബ്ലെയൂ.എസ്.എസ്.ബി…

Read More
Click Here to Follow Us