ബെംഗളൂരു :സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയ രാത്രി കർഫ്യൂ സർക്കാർ നീക്കിയതിനാൽ,കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏകദേശം 20 മാസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തിലുടനീളം മെട്രോ ഒഴികെ രാത്രി സർവീസ് പുനരാരംഭിച്ചു.മെട്രോ യാത്രക്കാരിൽ നിന്ന് വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, നഗരത്തിലെ നമ്മ മെട്രോ സർവീസിന്റെ പ്രവർത്തന സമയം നീട്ടുന്നത് സംബന്ധിച്ച് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ)തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ചീഫ് പിആർഒ യശ്വന്ത് ചവാൻ.
നിലവിൽ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് മെട്രോ പ്രവർത്തിക്കുന്നത്.എന്നാൽ രാവിലെ 5 മണി മുതൽ 12 മണി വരെ സർവീസ് വേണമെന്നാണ് യാത്രക്കാരുടെ ആവിശ്യം.ഇത് നഗരത്തിലെ ചവടക്കാർക്കും ജോലിക്കാർക്കും സൗകര്യപ്രദമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.