ബെംഗലൂരു : നമ്മുടെ നാട്ടില്‍ ഇന്ത്യന്‍ കോഫീ ഹൌസ് സന്ദര്‍ശിക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് മസാല ദോശയിലെ ചില വ്യത്യസ്ത രുചി ഭേദമാണ് …അതെ ..! ബീറ്റ് റൂട്ട് മസാല ദോശ തന്നെ ! മറ്റു ചിലയിടങ്ങളിലും ഈ രുചിക്കൂട്ട് പരീക്ഷിക്കുമെങ്കിലും കോഫീ ഹൌസിലെ ‘ദോശയ്ക്ക് ‘ ഒരു പ്രത്യേകത തന്നെയാണ് ..
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തെക്കേ ഇന്ത്യയില്‍ കുടിയെരിയ ദ്രാവിഡന്മാരാണ് മസാല ദോശയും പരിചയപ്പെടുത്തിയത് എന്നാണ് ചരിത്രം …അതിനു മുന്‍പ് എത്യോപ്യക്കാരയിരുന്നു ദോശ അഥവാ അവടുത്തെ ‘ഇന്ജേര ‘ എന്ന ദോശ വിഭവം പരീക്ഷിച്ചത് …അവിടെ ലഭ്യമായ ടെഫ് (teff) ഏറ്റവും ഗുണമേന്മയുള്ള ധാന്യം ഉപയോഗിച്ചാണ് അവര്‍ ദോശ ഉണ്ടാക്കിയിരുന്നത് ..എന്നാല്‍ അതിനു വില വളരെയധികമായതിനാല്‍ അരിയിലെക്ക് പതിയെ ചുവടു മാറി ..ടെഫ് എന്ന ധാന്യം അരച്ചു ഉഴുന്ന് ചേര്‍ക്കാതെ രണ്ടു ദിവസം വെച്ചിരുന്ന ശേഷമാണു (48 മണിക്കൂര്‍ ) തുടര്‍ന്ന് കല്ലില്‍ ചുട്ടെടുത്തിരുന്നത് … ആയതിനാല്‍ നമ്മുടെ അപ്പത്തിന്റെ രുചിയാണ് ഈ വിഭവത്തിനു …എന്നാല്‍ തമിഴന്മാരാണ് ഉരുന്നു ചേര്‍ന്ന് ദോശ പരീക്ഷിക്കാന്‍ തുടങ്ങുന്നത് ..ഇന്ന് നമ്മുടെ നാട്ടില്‍ തമിഴ് ഹോട്ടല്‍ ബിസിനസ്സുകാര്‍ കിഴങ്ങ് മസാല മറ്റൊരു രുചിയും പരിചയപ്പെടുത്തിയിട്ടുണ്ട് …അരച്ചതിനു ശേഷം 48 മണിക്കൂര്‍ എന്നത് തമിഴ് രീതികളില്‍ 24 മണിക്കൂര്‍ ആയി ചുരുങ്ങി …

