ബെംഗളൂരു : ഒക്ടോബർ 29 ന് രാവിലെ 11.20 ഓടെ പേഴ്സണൽ ഫിസിഷ്യൻ ബി. രമണ റാവുവിന്റെ അടുത്ത് പോയപ്പോൾ പുനീത് രാജ്കുമാറിന്റെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും (ബിപി) സാധാരണ നിലയിലായിരുന്നു. പുനീതിന്റെ ഇസിജിയിലെ ‘സ്ട്രെയിൻ’ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിക്രം ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തെന്ന് ഡോ. റാവു, തന്നോട് വന്നപ്പോൾ ‘ബലഹീനത’ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഡോക്ടർ പറഞ്ഞു.
“പുനീതും ഭാര്യ അശ്വിനിയും ആയി ആണ് ക്ലിനിക്കിലേക്ക് വന്നത് , തനിക്ക് ചെറിയ ബലഹീനതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം 150/92 ആയിരുന്നു, അത് സാധാരണമാണ്.അദ്ദേഹം ചെറുതായി വിയർക്കുന്നുണ്ടായിരുന്നു. ഞാൻ വിയർക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, വ്യായാമം ചെയ്തതിനാൽ ഇത് സാധാരണമാണെന്നും ജിമ്മിൽ നിന്ന് നേരെ വന്നതാണെന്നും പുനീത് പറഞ്ഞതായി , ”ഡോ. റാവു പറഞ്ഞു,