സമൂഹ മാധ്യമ രംഗത്തെ വമ്പന്മാരായ ഫേസ്ബുക് തങ്ങളുടെ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി അറിയിച്ചു. “ഫേസ്ബുക് ഇൻകോർപറേഷൻ” എന്ന കമ്പനിയുടെ ഔദ്യോഗിക നാമം “മെറ്റ” എന്ന് മാറ്റം വരുത്തിയതായി കമ്പനി സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിൽ മാത്രമാണ് തങ്ങൾ മാറ്റം വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു.
കമ്പനിയുടെ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി കോൺഫറൻസ് തത്സമയ സ്ട്രീമിങ്ങിൽ, പുതിയ പേര് “മെറ്റാവേർസ്” നിർമ്മിക്കുന്നതിലെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക് ഇൻസ്റ്റാഗ്രാം ട്വിറ്റെർ തുടങ്ങി എല്ലാ സമൂഹ മാധ്യമങ്ങളിലുള്ള തങ്ങളുടെ “ഫേസ്ബുക്’ എന്ന ഒഫീഷ്യൽ പേജുകൾ ഇനി മുതൽ “ഫേസ്ബുക് ആപ്പ്” എന്നാകും ഉണ്ടാകുക.
കമ്പനിയുടെ മാർക്കറ്റ് പവർ, അൽഗരിതം തീരുമാനങ്ങൾ, അതിന്റെ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിങ് നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്കോ മറ്റ് ആപ്ലിക്കേഷൻ സേവനങ്ങളെയോ സംബന്ധിച്ച കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനം.
Announcing @Meta — the Facebook company’s new name. Meta is helping to build the metaverse, a place where we’ll play and connect in 3D. Welcome to the next chapter of social connection. pic.twitter.com/ywSJPLsCoD
— Meta (@Meta) October 28, 2021
Facebook app will still be called Facebook. Learn more about @Meta’s vision for the future of social connection and get ready for the metaverse! https://t.co/8sWA71Im60 https://t.co/4ylETPbtNL
— Facebook (@facebook) October 28, 2021
👋👋👋 @Meta
see you in the ✨metaverse✨ https://t.co/Ph7m75LdQb
— Instagram (@instagram) October 28, 2021
Because we love to keep it simple:
👏 The Facebook company is now @Meta!👏 WhatsApp is still @WhatsApp! https://t.co/R9TDn4cMxA
— WhatsApp (@WhatsApp) October 28, 2021
Welcome @meta👋…see you in the metaverse. PS – we're still the Messenger you know and love. ❌⭕ https://t.co/BbGBKb2hqm
— Messenger (@messenger) October 28, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.