കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് പിൻവലിക്കണം ; ടി. സിദ്ധിഖ്

ബെംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണാടക സർക്കാർ നിർബന്ധമാക്കിയ ആർ.ടി.പി.സി.ആർ ടെസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വയനാട് എം.എൽ.എ ടി സിദ്ദീഖ് ബെംഗളൂരു വിധാന സൗധയിൽ കർണാടക ചീഫ് സെക്രട്ടറി ശ്രീ രവികുമാറിനെ നേരിട്ട് കണ്ട് അപേക്ഷ നൽകി

കർണാടക സർക്കാരിന്റെ നിലവിലെ നിയമപ്രകാരം കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രക്കാരും 72 മണിക്കൂറിൽ കുറയാത്ത ആർ. ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈവശം വെക്കേണ്ടതാണ്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

താൻ ഉന്നയിച്ച ആവശ്യത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കർണാടക ചീഫ് സെക്രട്ടറി ഉറപ്പുനൽകിയാതായി ചർച്ചയ്ക്ക് ശേഷം ടി. സിദ്ധീഖ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts