ബെംഗളുരു; സബർബൻ റെയിൽവേയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു, യാഥാർഥ്യമായാൽ ഗതാഗത കുരുക്കിന് വൻ പരിഹാരം കൂടിയാകുന്ന പദ്ധതിയാണിത്.
2026 ൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഇനിയും നീളുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേന്ദ്രാനുമതി ലഭിച്ചിട്ടു 1 വർഷം കഴിഞ്ഞെങ്കിലും ഇതുവരെ പ്രാഥമിക ജോലികൾക്കായുള്ള ടെൻഡർ പോലും തുടങ്ങിയിട്ടില്ല.
ഓഗസ്റ്റിൽ 148 കിലോമീറ്റർ റെയിൽവേ ശ്യംഖലയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന സർക്കാർ ഉത്തരവും പാഴായി. ഈ സ്വപ്ന പദ്ധതിക്കു കെ- റൈഡ് കമ്പനിക്കാണ് നിർമ്മാണ ചുമതലയുള്ളത്.
15657 കോടി തുക ചിലവ് വരുന്ന പദ്ധതിയുടെ ചിലവിന്റെ 20% കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വഹിക്കും. 1420 കോടി തുക സ്ഥലം ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാരാണ് ചിലവഴിക്കുക. കേന്ദ്രം വായ്പയെടുക്കാനും അനുമതി നൽകി.
ഗതാഗത കുരുക്കിന് അവസാനമാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന യാത്രക്കാർ പ്രതിഷേധം അറിയിച്ചു കഴിയ്ഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.