ബെംഗളൂരു: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച നിർദേശം നൽകി. മറ്റ് പല സംസ്ഥാനങ്ങളിലെയും പോലെ, കർണാടകയിലും, രണ്ടാമത്തെ ഡോസ് നൽകുന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്ത 4.08 കോടി ജനങ്ങളിൽ 2.06 കോടി പേർ ഇപ്പോഴും രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ല.
ഇപ്പോൾ വാക്സിൻ ലഭ്യത സംബന്ധിച്ച് പ്രശ്നങ്ങൾ ഒന്നും നേരിടുന്നില്ല എങ്കിലും, രണ്ടാമത്തെ ഡോസ് വാക്സിനേഷൻ എടുക്കാൻ മുന്നോട്ടുവരുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നതായി ആരോഗ്യ വിദഗ്ധർ പറഞ്ഞു. സംസ്ഥാന സർക്കാർ നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുകയും രണ്ടാമത്തെഡോസ് എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് ”ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ സി എൻ മഞ്ജുനാഥ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.