ബെംഗളുരു; കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ സൃഷ്ട്ടിച്ച കെടുതികൾ ജനജീവിതം തടസപ്പെടുത്തിയിരുന്നു.
വരും ദിവസങ്ങളിലും മഴ പെയ്യാൻ സാഹചര്യം ഉള്ളതിനാൽ മുൻ കരുതലുകൾ എടുക്കണമെന്ന് ബിബിഎംപി കമ്മീഷ്ണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തിരുന്നു. കൂടാതെ മരങ്ങൾ ഒടിഞ്ഞ് വീണും ഒട്ടേറെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്.
കടപുഴകി വീണ മരത്തിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു, തുടർന്ന് ഒടിഞ്ഞു വീഴുന്ന മരങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും നിർദേശം നൽകി.
കൺട്രോൾ റൂമുകൾ കൃത്യമായി പ്രവർത്തിക്കണമെന്നും ജനങ്ങൾക്ക് പരാതി നൽകുവാനും അവ പരിഹരിക്കുവാനും കൃത്യമായ സംവിധനങ്ങൾ ഒരുക്കുവാനും ആവശ്യപ്പെട്ടു.
കനത്ത മഴയിൽ മണ്ണൊലിപ്പുണ്ടായി അപകടം നടക്കാൻ സാധ്യതയുള്ളതിനാൽ ഏതാനും അപ്പാർട്ട്മെന്റുകളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.