നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ സ്കൂൾ കിറ്റ് വിതരണം രണ്ട് ഘട്ടങ്ങളിലായി നടന്നു.

ബെംഗളൂരു : അനേക്കൽ നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ പഠനോപകരണ വിതരണം ശനി, ഞായർ ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നടന്നു.

30.06 ന് ശനിയാഴ്ച്ച മരസുർ ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജിൻസ് അരവിന്ദ്, ജോയിന്റ് ട്രഷറർ ജിതേഷ് അമ്പാടി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി വിശ്വസ് ,വൈസ് പ്രസിഡന്റ് ബൈജു അംഗങ്ങളായ ഷാജി, പ്രവീൺ, ജെറ്റസ് ,രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

രണ്ടാം ഘട്ടം ഇന്നലെ (01.07.18) ന് മാഗഡി റോഡിലുള്ള ശ്രീ ശ്രേയസ് ഓൾഡ് ഏജ് ഹോം ആന്റ് ചാരിറ്റബിൾ ട്രസ്റ്റിൽ വച്ച് നടന്നു.
അവിടുത്തെ അന്തേവാസികളായ നിർദ്ധനരായ വിദ്ധ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തതോടൊപ്പം തന്നെ, ഭക്ഷണത്തിനാവശ്യമായ കിറ്റും സംഭാവനയായി നൽകി.
ജിൻസ് അരവിന്ദ്, ജിതേഷ് അമ്പാടി, വിശ്വാസ്, ശെന്തിൽ, ഷാജി, ശ്രീകുമാർ, ജെറ്റസ്, ബൈജു എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്
[masterslider id="10"]

Related posts

Click Here to Follow Us