ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപമുള്ള ന്യൂ തഗരത്പേട്ടയിലെ ട്രാൻസ്പോർട്ട് സ്ഥാപനത്തിന്റെ ഗോഡൗണിൽ വ്യാഴാഴ്ച നടന്ന സ്ഫോടനത്തിൽ ഒരാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശ്രീ പത്രകാളി അമ്മൻ ലോറി സർവീസ് ഗോഡൗണിന്റെ ഉടമയായ ഗണേശ ബാബുവാണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്ന് വരുന്ന ഉത്സവ സീസണിനു വേണ്ടി അദ്ദേഹം പടക്കങ്ങൾ കൊണ്ടുവന്നതായി പോലീസ് പറഞ്ഞു. എക്‌സ്‌പ്ലോസീവ് സബ്‌സ്‌റ്റൻസസ് ആക്‌റ്റ്, എക്സ്പ്ലോസിവ്ആക്ട് എന്നിവ പ്രകാരമാണ് ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് പടക്കങ്ങൾ സ്ഥലത്തെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് വിൽക്കുന്നതിന് മുമ്പ് ബോക്സുകൾ ഗോഡൗണിലേക്ക് മാറ്റുകയായിരുന്നു. ഗോഡൗൺ ജോലിക്കാരനായ മനോഹർ പടക്കങ്ങളുടെ പെട്ടി നിറച്ച ട്രോളി തള്ളിക്കൊണ്ടുപോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
http://h4k.d79.myftpupload.com/archives/73165
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.