കർണാടകയിൽ ഇന്ന് 559 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  559 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1034 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.52%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1034 ആകെ ഡിസ്ചാര്‍ജ് : 2909656 ഇന്നത്തെ കേസുകള്‍ : 559 ആകെ ആക്റ്റീവ് കേസുകള്‍ : 15754 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 37529 ആകെ പോസിറ്റീവ് കേസുകള്‍ : 2962967…

Read More

കേരളത്തിൽ ഇന്ന് 15,876 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 25,654 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ…

Read More

നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യതി മൂടങ്ങുമെന്ന് ബെസ്‌കോം

ബെംഗളൂരു: നഗരത്തിലെ ചില സ്ഥലങ്ങളിൽ സെപ്റ്റംബർ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആണ് ഈ വിവരം അറിയിച്ചത്. നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള രാജരാജേശ്വരി നഗർ (ആർ.ആർ നഗർ), രാജാജിനഗർ, കെംഗേരി സബ് സ്റ്റേഷനുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ ബെസ്കോം ഏറ്റെടുത്ത അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ആർ‌ആർ നഗറിലെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ; കെ‌.ജി‌.എൻ കല്യാൺ മണ്ഡപത്തിന് എതിരായ ടിംബർ‌യാർഡ് ലേയൗട്ട്, ബി‌.എം‌.ടി‌.സി ഡിപ്പോ വാട്ടർ…

Read More

ജാമ്യത്തിലിറങ്ങി മുങ്ങിയ 2 വിദേശ പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് നടത്തിയ തിരച്ചിലിൽ നഗരത്തിലെ ബനസവാഡിയിൽ വെച്ച് പോലീസ് കോംഗോ പൗരന്മാരായ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്ന ഇവരെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ ഹാജരാക്കി. പരിശോധനയ്ക്ക് ശേഷം, ഇവരെ നെലമംഗലയിലെ വിദേശികളുടെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. വിദേശി നിയമപ്രകാരം അറസ്റ്റിലായ ഇവർ ജാമ്യത്തിലിറങ്ങു മുങ്ങി നടക്കുകയായിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ജാമ്യത്തിലിറങ്ങുകയും ചെയ്യുന്ന അനധികൃത വിദേശ പൗരന്മാരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ…

Read More

ട്രിനിറ്റി സർക്കിളിലെ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല.

ബെംഗളൂരു: ഇന്നലെ രാത്രി കത്തി നശിച്ച ട്രിനിറ്റി സർക്കിളിലെ നാല് നിലകളുള്ള ഹോട്ടലിൽ നിന്ന് ഏഴ് പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഹോട്ടൽ അജന്തയിൽ രാത്രി 10 മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കത്തി നശിച്ചു. ഒരു ഓട്ടോറിക്ഷയും ബേസ്മെന്റിൽ നിർത്തിയിട്ടിരുന്ന കാറും കത്തി നശിച്ചു. ഹോട്ടലിൽ 96 മുറികളുണ്ടെങ്കിലും ഭൂരിഭാഗം മുറികളിലും ആളില്ലായിരുന്നു. ബേസ്മെന്റിലും താഴത്തെ നിലയിലും തീ പടർന്നയുടൻ ബാക്കിയുള്ള രണ്ട് നിലകളിൽ പുക മൂടുകയായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ഫയർ എഞ്ചിനുകൾ…

Read More

വർക്ക് ഫ്രം ഹോം സംസ്കാരം നഗരത്തിലെ തൊഴിലവസരങ്ങളെ ബാധിക്കുന്നു: മന്ത്രി

ബെംഗളൂരു: പല കമ്പനികളും നടപ്പിലാക്കുന്ന വർക്ക് ഫ്രം ഹോം നിലപാട് സംസ്ഥാനത്തെ നിലവിലെ  തൊഴിൽനഷ്ടത്തിന് കാരണമെന്ന്  മന്ത്രി ഡോ സി എൻ അശ്വത് നാരായൺ കുറ്റപ്പെടുത്തി. സെപ്റ്റംബർ 13 തിങ്കളാഴ്ച  ലെജിസ്ലേറ്റീവ് കൗൺസിലിൽ തൊഴിൽ പ്രശ്നം ഉന്നയിച്ച കോൺഗ്രസ് എംഎൽസിബി.കെ.ഹരിപ്രസാദിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ, ഐടി, ബിടി, നൈപുണ്യവികസന മന്ത്രി ഡോ. അശ്വത് നാരായൺ. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിന്റെ തൊഴിൽ സാധ്യതയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഹരിപ്രസാദ് കൗൺസിലിൽ ഉദ്ധരിച്ചിട്ടുണ്ട്. ഹൈദരാബാദും പൂനെയും തൊഴിലവസരങ്ങൾയഥാക്രമം 10% ഉം 13% ഉം വർദ്ധിപ്പിച്ചു, ബെംഗളൂരുവിൽ ഇത്…

Read More

ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 23 വയസ്സുള്ള പിഎച്ച്ഡി വിദ്യാർത്ഥി ഞായറാഴ്ച ഹോസ്റ്റൽ മുറിയിൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. എന്നാൽ ഇന്നലെയാണ് പുറംലോകം ഈ സംഭവം അറിയുന്നത്. സദാശിവനഗർ പോലീസ് മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, കൊൽക്കത്ത സ്വദേശിയായ രാജശ്രീ മുഖർജിയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആരെയും ഉപദ്രവിക്കരുതെന്നും ഇദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറയുന്നു.  

Read More

നിയമസഭാ സമ്മേളനം ആദ്യ ദിനം;പിൻബെഞ്ചിലിരുന്ന് മുൻ മുഖ്യമന്ത്രി.

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൻ്റെ അധികായൻ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം വിധാൻ സൗധയിൽ ഇന്നലെ ആരംഭിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരു മുൻനിരകളിൽ ഇരുന്നപ്പോൾ മുൻ മുഖ്യമന്ത്രി യെദിയൂരപ്പ ട്രഷറി ബെഞ്ചിൻ്റെ പിൻ നിരയിലാണ് ഇരുന്നത്. മുഖ്യമന്ത്രിയായി മാത്രമേ തുടരൂ എന്ന് നിർബന്ധമില്ല എന്നദ്ദേഹം പറഞ്ഞു.കഴിഞ്ഞ സർക്കാറിലെ വ്യവസായ മന്ത്രിയും മറ്റൊരു മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറും പിൻ നിരയിൽ തന്നെയാണ് സ്ഥാനം പിടിച്ചത്. മുൻ നിരയിൽ ചീഫ് വിപ്പിന് സമീപത്ത് സ്പീക്കർ ഇരിപ്പിടം അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം…

Read More

സംസ്ഥാനത്ത് ഒരാളിൽ നിപ്പ ലക്ഷണങ്ങൾ കണ്ടെത്തി.

ബെംഗളൂരു: മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ കണ്ടെത്തി. രോ​ഗം സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മംഗളൂരുവിൽ ഒരു ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആളിലാണ് നിപ്പ ലക്ഷണങ്ങൾ കണ്ടെത്തിയത്. കേരളത്തിൽ നിന്നെത്തിയ ആളുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. മാത്രമല്ല ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് അതേസമയം കേരളത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിൽ 140 പേരുടെ സാമ്പിളും നെ​ഗറ്റീവാണ്.

Read More

ഫുട്ബോൾ സ്റ്റേഡിയത്തിലെ കൊലപാതകം;അന്വേഷിക്കാൻ പ്രത്യേക സംഘം.

ബെംഗളൂരു : കഴിഞ്ഞ ദിവസം ഫുട്ബോൾ സറ്റേഡിയത്തിൽ യുവാവിന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സെൻട്രൽ ഡി.സി.പി.എം.എൻ അനുചേദിൻ്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങൾക്കാണ് അന്വേഷണ ചുമതല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരവിന്ദി (28)നെയാണ് അശോക് നഗറിലെ ബാംഗ്ലൂർ ഫുട്ബോൾ സറ്റേഡിയത്തിൽ അഞ്ചംഗ സംഘം കഴിഞ്ഞ ഞായറാഴ്ച വെട്ടിക്കൊലപ്പെടുത്തിയത്. സ്റ്റേഡിയത്തിൽ പരിശീലനം നടത്തുകയായിരുന്നു അരവിന്ദ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംസ്ഥാന ഫുട്ബോൾ അസോസിയേഷനുമായി അരവിന്ദ് ന് ബന്ധമൊന്നുമില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Read More
Click Here to Follow Us